തിരുവനന്തപുരം: തിരുവോണം ബമ്പർ ഭാഗ്യക്കുറിയുടെ ഭാഗ്യശാലി ഈ നമ്പറിന്റെ ടിക്ക്റ്റ് ഉടമ. ഒന്നാം സമ്മാനമായ 12 കോടി രൂപ TB 173964 എന്ന ടിക്കറ്റിനാണ് അടിച്ചിരിക്കുന്നത്. ഉച്ചയ്ക്കു രണ്ടു മണിക്ക് തിരുവനന്തപുരം ഗോർഖി ഭവനിൽ വച്ചാണ് നറുക്കെടുപ്പ് നടന്നത്. സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന സമ്മാനത്തുകയാണ് കഴിഞ്ഞ വർഷം മുതൽ ഓണം ബമ്പറിന് നൽകി വരുന്നത്.
12 കോടി രൂപയാണ് ഒന്നാം സമ്മാന അർഹന് ലഭിക്കുന്നത്. രണ്ടാം സമ്മാനമായി ഒരു കോടി വീതം ആറുപേർക്കും, മൂന്നാം സമ്മാനമായി 10 ലക്ഷം രൂപ വീതം 12 പേർക്കും ലഭിക്കും. തിരുവോണം ബമ്പർ ഭാഗ്യക്കുറിക്ക് ഇത്തവണ മികച്ച വിൽപനയാണ് ഉണ്ടായത്.
44.10 ലക്ഷം ടിക്കറ്റുകൾ അച്ചടിച്ചത് വിറ്റു പോയിരുന്നു. നാലു ഘട്ടങ്ങളിലായി അച്ചടിച്ച 42 ലക്ഷം ടിക്കറ്റുകളും വ്യാഴാഴ്ചയോടെ വിറ്റുതീർന്നിരുന്നു. ആവശ്യക്കാർ ഏറിയതോടെ 2.1 ലക്ഷം ടിക്കറ്റുകൾ വീണ്ടും അച്ചടിച്ചു. ശനിയാഴ്ചയും വിവിധ ജില്ലാ ഓഫിസുകൾ പ്രവർത്തിച്ചാണ് വിതരണം നടത്തിയത്.
Leave a Comment