രാജ്യത്ത് കോവിഡ് ബാധിതര്‍ 54 ലക്ഷം കടന്നു; 92,605 പേര്‍ക്ക് പുതുതായി രോഗം

ന്യൂഡൽഹി: രാജ്യത്ത് കൊറോണവൈറസ് സ്ഥിരീകരിച്ചവരുടെ എണ്ണം 54 ലക്ഷം കടന്നു. 24 മണിക്കൂറിനിടെ 92,605 പേർക്ക് പുതുതായി രോഗം കണ്ടെത്തി. 1,133 പേർ മരിക്കുകയും ചെയ്തു.

54 ലക്ഷം കോവിഡ് ബാധിതരിൽ നിലവിൽ 10.10 ലക്ഷം പേരാണ് ചികിത്സയിലുള്ളത്. 43.03 ലക്ഷം പേർ രോഗമുക്തി നേടിയിട്ടുണ്ട്. 86,752 പേരാണ് രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചിട്ടുള്ളത്.

കോവിഡ് മുക്തിയിൽ ആഗോളതലത്തിൽ യുഎസിനെ മറികടന്ന് ഇന്ത്യ ഒന്നാമതെത്തിയെന്ന് കഴിഞ്ഞ ദിവസം ആരോഗ്യ മന്ത്രാലയം അറിയിച്ചിരുന്നു. അതേ സമയം ആകെ രോഗികളുടെ എണ്ണത്തിൽ യുഎസിന് പിന്നിൽ രണ്ടാം സ്ഥാനത്താണ് ഇന്ത്യ.

ദിനംപ്രതിയുള്ള കോവിഡ് രോഗികളുടെ വർധനവിലും മരണ നിരക്കിലും ഒന്നാം സ്ഥാനത്താണ് നിലവിൽ ഇന്ത്യ.

pathram desk 1:
Related Post
Leave a Comment