കുഞ്ഞ് ഉണർന്നു കരഞ്ഞു; വീട് തകരുന്നതിന് തൊട്ടുമുൻപ് കുടുംബം രക്ഷപ്പെട്ടു

കരുവാരകുണ്ട്: മഴയിൽ വീട് തകർന്നു, എട്ടംഗ കുടുംബം പരുക്കേൽക്കാതെ രക്ഷപ്പെട്ടു. അക്കരപ്പുറം എടപ്പറ്റകുരിക്കൾ യൂസഫിന്റെ വീടാണ് ഇന്നലെ പുലർച്ചെ 2ന് തകർന്നുവീണത്. ഓടു മേഞ്ഞ മേൽക്കൂര പൂർണമായി നിലംപൊത്തി. യൂസഫിന്റെ പേരമകൾ 8 മാസമായ ഫാത്തിമ റജ കരഞ്ഞതിനാൽ വീട്ടുകാരെല്ലാം ഉണർന്നതാണ് വീട് തകർന്നിട്ടും കുടുംബം അദ്ഭുതകരമായി രക്ഷപ്പെടാൻ കാരണമായത്.

കുഞ്ഞ് കരഞ്ഞപ്പോൾ ഉണർന്ന യൂസഫ് ചുമർ വിണ്ടുകീറുന്നതാണ് കണ്ടത്. പെട്ടെന്നു തന്നെ എല്ലാവരെയും മുറ്റത്തേക്ക് ഇറക്കി. ഉടൻ തന്നെ വീട് നിലംപൊത്തുകയും ചെയ്തു. മഴയിൽ ചുമർ നനഞ്ഞു കുതിർന്നതിനെ തുടർന്നാണ് വീട് തകർന്നത്.

pathram desk 1:
Related Post
Leave a Comment