കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ സഹപ്രവര്‍ത്തകരായ സാക്ഷികള്‍ കൂറുമാറിയതില്‍ പ്രതികരിച്ച് നടി പാര്‍വതി തിരുവോത്ത്. ഹൃദയഭേദകമാണിതെന്നും സാക്ഷികള്‍ എങ്ങനെയാണ് കൂറുമാറിയതെന്നത് തന്നെ ഞെട്ടിച്ചുവെന്നും പ്രത്യേകിച്ച് സുഹൃത്തെന്ന് കരുതിയ ആളുടെ മൊഴിമാറ്റമെന്നും പാര്‍വതി ഫേസ്ബുക്കില്‍ കുറിച്ചു.
അതിജീവിച്ചവള്‍ മൂന്ന് വര്‍ഷത്തിലേറെയായി യാതനയിലൂടെയും തുടര്‍ച്ചയായ ആഘാതങ്ങളിലൂടെയുമാണ് കടന്നുപോവുന്നത്. നീതിയ്ക്ക് വേണ്ടിയുള്ള അവളുടെ പോരാട്ടം നമ്മള്‍ കണ്ടതാണ്. സാക്ഷികളുടെ മൊഴിമാറ്റം ഞെട്ടിപ്പിക്കുന്നതാണ്. പ്രത്യേകിച്ച് സുഹൃത്തെന്ന് കരുതിയ ആളുടെ മൊഴിമാറ്റം. ഹൃദയഭേദകമാണ്. അതിജീവിച്ചവളുടെ പോരാട്ടം വിജയിക്കണമെന്നാണ് താന്‍ ആഗ്രഹിക്കുന്നത്. അവള്‍ക്കൊപ്പം നില്‍ക്കുന്നുവെന്നും പാര്‍വതി പറഞ്ഞു.
അവള്‍ക്കൊപ്പം എന്ന ഹാഷ്ടാഗോടെയാണ് കുറിപ്പ്. അമേരിക്കന്‍ എഴുത്തുകാരനും ആക്ടിവിസ്റ്റുമായ ജെയിംസ് ബാള്‍ഡ്വിന്റെ വാക്കുകള്‍ പരാമര്‍ശിച്ചാണ് പാര്‍വതിയുടെ കുറിപ്പ്.
കൂറുമാറിയ സഹപ്രവര്‍ത്തകരുടെ നടപടിക്കെതിരെ രമ്യ നമ്പീശന്‍, റിമ കല്ലിങ്കല്‍, രേവതി, ആഷിഖ് അബു, എന്‍ എസ് മാധവന്‍ എന്നിവര്‍ രംഗത്തെത്തിയിരുന്നു.
Leave a Comment