”നിങ്ങള്‍ ഒരാള്‍ക്ക് വരുത്തിവെച്ച നഷ്ടം നിങ്ങള്‍ക്ക് സംഭവിക്കുന്നത് വരെ നിങ്ങള്‍ക്ക് മനസിലാകില്ല”- വൈറലായി ഭാവനയുടെ പോസ്റ്റ്

മലയാളത്തില്‍ മാത്രമല്ല അന്യഭാഷ ചിത്രങ്ങളിലൂടെയും ഏറെ ശ്രദ്ധേയായ താരമാണ് ഭാവന. അതുകൊണ്ട് തന്നെ സോഷ്യല്‍ മീഡിയയിലും താരത്തിന് ഒട്ടേറെ ഫോളോവേര്‍സ് ഉണ്ട്. ഭാവന ഇന്‍‌സ്റ്റഗ്രാമില്‍ പങ്കുവെച്ച ഒരു പോസ്റ്റാണിപ്പോള്‍ സോഷ്യല്‍ മീഡിയയിലെ പ്രധാന ചര്‍ച്ചാവിഷയം.

”നിങ്ങള്‍ ഒരാള്‍ക്ക് വരുത്തിവെച്ച നഷ്ടം അതേ അളവില്‍ നിങ്ങള്‍ക്ക് സംഭവിക്കുന്നത് വരെ നിങ്ങള്‍ക്ക് അത് മനസിലാകില്ല. അതുകൊണ്ടാണ് ഞാനിവിടെയുള്ളത്”.- കര്‍മ്മ. ഇതാണ് ഭാവനയുടെ പോസ്റ്റ്.

താരത്തിന്‍റെ സുഹൃത്തുക്കളായ മൃദുല മുരളി, സയനോര ഫിലിപ്പ് തുടങ്ങി നിരവധി പേരാണ് പോസ്റ്റ് ഷെയര്‍ ചെയ്യുകയും പിന്തുണ അറിയിക്കുകയും ചെയ്തത്.

2002 ല്‍ പുറത്തിറങ്ങിയ നമ്മള്‍ എന്ന ചിത്രത്തിലൂടെയാണ് ഭാവന ചലച്ചിത്ര മേഖലയിലേക്കെത്തുന്നത്. പിന്നീട് ഒരുപിടി നല്ല ചിത്രങ്ങളിലൂടെ ഭവനയെ പിന്നെയും മലയാളികള്‍ കണ്ടു. ഇപ്പോള്‍ഭര്‍ത്താവ് നവീനോടൊപ്പം ബംഗലൂരുവിലാണ് താരം താമസിക്കുന്നത്.

pathram desk 1:
Related Post
Leave a Comment