നടി ആക്രമിക്കപ്പെട്ട കേസിൽ നടൻ സിദ്ദിഖും ഭാമയും കൂറുമാറിയതിന്റെ പശ്ചാത്തലത്തിൽ പ്രതികരണവുമായി നടിമാരായ രമ്യാ നമ്പീശനും റിമ കല്ലിങ്കലും. നമുക്കൊപ്പം പോരാട്ടത്തിലുണ്ടെന്ന് വിശ്വസിക്കുന്ന ഒരാളുടെ നിറം മാറുമ്പോൾ അതിയായ വേദന തോന്നുന്നുവെന്ന് രമ്യ കുറിച്ചു. മൊഴിമാറ്റിയ സ്ത്രീ ഒരു തരത്തിൽ ഇരയാണെന്ന് റിമ കുറിച്ചു.
രമ്യയുടെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
സത്യം വേദനിപ്പിക്കും, എന്നാൽ ചതി? നമുക്കൊപ്പം പോരാട്ടത്തിലുണ്ടെന്ന് വിശ്വസിക്കുന്ന ഒരാളുടെ നിറം മാറുമ്പോൾ അതിയായ വേദന തോന്നുന്നു. കൂറുമാറി എതിരാകുന്ന ദൃക്സാക്ഷികളെക്കുറിച്ച് ഞാൻ കേട്ടിട്ടുണ്ട്. പക്ഷേ അതിജീവിത അവരുടെ അടുപ്പക്കാരിയാകുമ്പോൾ എങ്ങിനെ ചതിക്കാൻ തോന്നുന്നു. ഈ പോരാട്ടം യാഥാർഥമാണ്, സത്യം ജയിക്കും. അതിജീവിതയ്ക്ക് വേണ്ടിയും എല്ലാ സ്ത്രീകൾക്ക് വേണ്ടിയും പോരാട്ടം തുടരും.. അവൾക്കൊപ്പം….
റിമയുടെ കുറിപ്പിന്റെ പൂർണരൂപം
അതിജീവിച്ചയാളുടെ കൂടെ നിന്ന സഹപ്രവർത്തകർ അവൾക്ക് ഏറ്റവും കൂടുതൽ സഹായം ആവശ്യമുള്ളപ്പോൾ അവസാന നിമിഷം എതിരായത് വേദനാജനകമാണ്. ഈ വ്യവസായത്തിന്റെ അധികാര സമവാക്യത്തിൽ യാതൊരു സ്ഥാനവുമില്ലാത്ത മൊഴിമാറ്റിയ സ്ത്രീകളും ഒരു തരത്തിൽ ഇരകളാണെന്ന് നമുക്കറിയാം, അപ്പോഴും അത് ഏറ്റവും കൂടുതൽ വേദനിപ്പിക്കുന്നു.
നാലു പേർ അവരുടെ പ്രസ്താവന മാറ്റിയത് ഞാൻ വായിച്ചുകൊണ്ടിരിക്കുകയാണ്. ഇടവേള ബാബു, ബിന്ദു പണിക്കർ, സിദ്ദീഖ്, ഭാമ ഇപ്പോഴും എണ്ണി കൊണ്ടിരിക്കുന്നു. ഇത് ശരിയാണെങ്കിൽ അത് നാണക്കേടാണ്.
Leave a Comment