ഡല്‍ഹി: രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 52 ലക്ഷം പിന്നിട്ടു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 96,424 പേര്‍ കൂടി രോഗബാധിതരായി. 1174 പേര്‍ കൂടി മരണമടഞ്ഞു. ആകെ രോഗബാധിതര്‍ 52,14,678 ആയി. 41,12,552 പേര്‍ രോഗമുക്തരായപ്പോള്‍, 10,17,754 പേര്‍ ചികിത്സയിലാണ്. ആകെ 84,372 പേര്‍ മരണമടഞ്ഞൂവെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കുന്നു.
രാജ്യത്ത് മരണനിരക്ക് 1.63% ആണ്. രോഗമുക്തി നിരക്ക് 78.64% ആയി ഉയര്‍ന്നെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇതിനകം 6,15,72,343 കൊവിഡ് സാംപിള്‍ ടെസ്റ്റുകള്‍ നടത്തി. ഇന്നലെ മാത്രം 10,06,615 ടെസ്റ്റുകളാണ് നടത്തിയതെന്ന് ഐസിഎംആര്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.
അതേസമയം, ലോകത്താകെ 30,351,589 പേര്‍ കൊവിഡ് ബാധിതരായി. 950,555 പേര്‍ മരണമടഞ്ഞു. 22,041,314 പേര്‍ രോഗമുക്തരായപ്പോള്‍, 7,359,720 പേര്‍ ചികിത്സയില്‍ തുടരുകയാണ്. മൂന്നു ലക്ഷത്തോളം പേരാണ് ഒരു ദിവസത്തിനുള്ളില്‍ രോഗബാധിതരായത്. അയ്യായിരത്തിലേറെ പേര്‍ മരണമടയുകയും ചെയ്തു.
Leave a Comment