കണ്ണൂർ : കഞ്ചാവ് കടത്തു കേസില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ കര്‍ണാടക പൊലീസ് അറസ്റ്റ് ചെയ്തു. കണ്ണൂര്‍ ചീങ്ങാക്കുണ്ടം ബ്രാഞ്ച് സെക്രട്ടറിയും 108 ആംബുലന്‍സ് ഡ്രൈവറുമായിരുന്ന കോളിക്കടവ് സ്വദേശി സുബിലാഷിനെയാണ് അറസ്റ്റ് ചെയ്തത്. ഇയാളുടെ സഹോദരന്‍ സുബിത്തും പൊലീസ് പിടിയിലാണ്.
മൈസൂരുവില്‍ നിന്നെത്തിയ അന്വേഷണ സംഘം ഇരുവരെയും കോളിക്കടവിലെ വീട്ടില്‍ വച്ചാണ് അറസ്റ്റ് ചെയ്തതെന്നാണ് സൂചന. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ സുബിലാഷ് 108 ആംബുലന്‍സ് ഡ്രൈവറായത് നേരത്തെ വിവാദമായിരുന്നു. ഇതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് ഇയാളോട് ജോലിയില്‍ നിന്ന് മാറി നില്‍ക്കാന്‍ നിര്‍ദേശിച്ചത്.
Leave a Comment