കൊറോണ വൈറസ് നിർമ്മിച്ചത് വുഹാൻ ലാബിൽ, ശാസ്ത്രീയ തെളിവുകൾ തന്റെ പക്കലുണ്ടെന്ന് ചൈനീസ് ഗവേഷക

കൊറോണ വൈറസ് മനുഷ്യ നിർമ്മിതമാണെന്നും ഇത് ചൈനയിലെ വുഹാൻ ലാബിലാണ് വികസിപ്പിച്ചെടുത്തതെന്ന വാദവുമായി ചൈനീസ് വൈറോളജിസ്റ്റായ ഡോ.ലീ മെങ് യാന്‍. ഇതിനുള്ള ശാസ്ത്രീയ തെളിവുകൾ തന്റെ പക്കലുണ്ടെന്നും ഡോ. ലീ പറയുന്നു.

ബ്രിട്ടീഷ് ടോക്ക് ഷോ ആയ ലൂസ് വുമണില്‍ പങ്കെടുത്തുകൊണ്ടാണ് ഡോ.ലീ പുതിയ വെളിപ്പെടുത്തലുകള്‍ നടത്തിയത്.

 ഹോങ്കോംഗ് സ്‌കൂള്‍ ഓഫ് പബ്ലിക്ക് ഹെല്‍ത്തില്‍ ജോലി ചെയ്തിരുന്ന ഡോ. ലീ കഴിഞ്ഞ ഒരു വര്‍ഷമായി കൊറോണ വൈറസിനെപ്പറ്റിയുള്ള ഗവേഷണത്തിലായിരുന്നു. 
 

വുഹാനിൽ ന്യൂമോണിയ പൊട്ടിപ്പുറപ്പെട്ടപ്പോൾ തന്നെ ലീ അന്വേഷണം തുടങ്ങിയിരുന്നു. വൈറസ് വ്യാപനത്തെക്കുറിച്ച് സര്‍ക്കാരിന് മുന്നേതന്നെ അറിവുണ്ടായിരുന്നുവെന്നും എന്നാല്‍ വിവരം മൂടിവയ്ക്കാന്‍ ശ്രമങ്ങള്‍ നടന്നിരുന്നവെന്നും ഡോ. ലീ പറഞ്ഞു. 

ലീയുടെ മുന്നറിയിപ്പുകളെ ചൈനീസ് ഉദ്യോഗസ്ഥരും അവഗണിച്ചു. ഈ വൈറസ് പ്രകൃതിയിൽ നിന്നുണ്ടായതല്ല. ചൈനീസ് ഡിസീസ് കൺട്രോൾ ബോർഡിൽ നിന്നും പ്രാദേശിക ഡോക്ടർമാരിൽ നിന്നും ഇക്കാര്യം സ്ഥിരീകരിച്ചിരുന്നു. 

ചൈനീസ് സർക്കാരിന്റെ നിയന്ത്രണത്തിലുള്ള വുഹാനിലെ ലാബിൽ നിർമ്മിച്ചതാണ്. ഇതിന്റെ ശാസ്ത്രീയ തെളിവുകൾ ഹാജരാക്കാമെന്നും ലീ അഭിമുഖത്തിൽ പറഞ്ഞു.

കഴിഞ്ഞ വർഷം ഡിസംബറിൽ കൊവിഡിന്റെ ഭീകരതയെക്കുറിച്ചും അത്​ ജനങ്ങളിലേക്ക്​ വ്യാപകമായി പടരാനുള്ള സാദ്ധ്യതയെ കുറിച്ചും മുന്നറിയിപ്പ്​ നൽകിയിരുന്നെങ്കിലും ഹോങ്കോംഗ് സ്​കൂൾ ഓഫ്​ പബ്ലിക്ക്​ ഹെൽത്ത്​ അധികൃതർ തന്നെ തടയുകയായിരുന്നു. 

എന്നാല്‍ തനിക്ക് നേരെയുണ്ടായ വെല്ലുവിളികളേയും സുരക്ഷാപ്രശ്‌നങ്ങളുടെയും പശ്ചാത്തലത്തില്‍ ഡോ.ലീ യുഎസ്സിലേക്ക് പോവുകയായിരുന്നു.

ഈ പഠനവുമായി ബന്ധപ്പെട്ട് തന്റെ കണ്ടെത്തലുകള്‍ ശാസ്ത്രീയ തെളിവുകളോടെ ഉടന്‍ പ്രസിദ്ധീകരിക്കുമെന്നും ലീ പറയുന്നു.

എന്താണ് സത്യമെന്ന് ലോകത്തോട് എനിക്ക് തുറന്നുപറയണം. അല്ലാത്തപക്ഷം എനിക്ക് കുറ്റബോധമാവും ഉണ്ടാവുക- ലീ പറഞ്ഞു.

 കൊറോണ വൈറസ് വുഹാനിലെ ഒരു മാര്‍ക്കറ്റിലെ നനഞ്ഞ പ്രതലത്തില്‍ രൂപ്പപ്പെട്ടതല്ലെന്ന് ലീ ഉറപ്പിച്ച് പറയുന്നു. 

pathram desk 1:
Leave a Comment