കണ്ണൂരിൽ ആരോഗ്യപ്രവർത്തകൻ കൊവിഡ് ബാധിച്ച് മരിച്ചു; ഇന്ന് മൂന്ന് മരണം

കണ്ണൂരിൽ ആരോഗ്യപ്രവർത്തകൻ കൊവിഡ് ബാധിച്ച് മരിച്ചു. പയ്യന്നൂർ സ്വദേശി രാജേഷ് ആണ് മരിച്ചത്. 45 വയസായിരുന്നു. ജില്ലാ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. ഇതുൾപ്പെടെ സംസ്ഥാനത്ത് ഇന്ന് മൂന്ന് കൊവിഡ് മരണമാണ് റിപ്പോർട്ട് ചെയ്തത്.

വയനാട്, ഇടുക്കി എന്നിവിടങ്ങളിലാണ് രണ്ട് മരണം റിപ്പോർട്ട് ചെയ്തത്. വയനാട്ടിൽ ബത്തേരി മൂലങ്കാവ് സ്വദേശി ശശിയാണ് മരിച്ചത്. 46 വയസായിരുന്നു. മാനന്തവാടി ജില്ലാ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് രാവിലെ എട്ടരയോടെയാണ് മരണം സംഭവിച്ചത്. ഓഗസ്റ്റ് 22നാണ് ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആരോഗ്യനില മോശമായതിനാൽ ആദ്യ ഘട്ടത്തിൽ തന്നെ ഐസിയുവിൽ ആയിരുന്നു.

ഇടുക്കിയിൽ മുളകരമേട് സ്വദേശി ചന്ദ്രൻ ആണ് മരിച്ചത്. 55 വയസായിരുന്നു. കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു.

pathram desk 1:
Related Post
Leave a Comment