കോവിഡ് പ്രോട്ടോകോൾ ലംഘിക്കാൻ ആഹ്വനം; വാട്സ്ആപ് കൂട്ടായ്മയ്ക്ക് എതിരെ കൊച്ചി പൊലീസ് കേസ്

കോവിഡ് പ്രോട്ടോകോൾ ലംഘിക്കാൻ ആഹ്വനം ചെയ്ത വാട്സ്ആപ് കൂട്ടായ്മയ്ക്ക് എതിരെ കൊച്ചി പൊലീസ് കേസ് എടുത്തു.

പെരുമ്പാവൂർ സ്വദേശി മുഹമ്മദ്‌ അഷ്‌റഫ്‌ അഡ്മിൻ ആയ കൂട്ടായ്മയ്ക്ക് എതിരെ ആണ് കേസ്.

മാസ്ക് ധരിക്കരുത്, സാനിറ്റൈസർ ഉപയോഗിക്കരുത്, സാമൂഹിക അകലം പാലിക്കരുത് എന്നാണ് ആഹ്വാനം.

ഈ മാസം 18 ന് ഹൈക്കോടതി പരിസരത്തു പ്രോട്ടോകോൾ ലംഘിച്ചു സംഘടിക്കാനും ആഹ്വാനം ഉണ്ട്.

60 പേരടങ്ങുന്ന കൂട്ടായ്മക്ക് എതിരെ പോലീസ് അന്വേഷണം തുടങ്ങി. കൂട്ടായ്മയ്ക്ക് തീവ്രവാദ സംഘടന ബന്ധം ഉണ്ടോ എന്നും അന്വേഷിക്കുന്നു.

pathram desk 2:
Leave a Comment