തൃശ്ശൂർ ജില്ലയിൽ ഇന്ന് 323 പേർക്ക് കൂടി കോവിഡ്; 145 പേർക്ക് രോഗമുക്തി

തൃശൂർ ജില്ലയിൽ ബുധനാഴ്ച (സെപ്റ്റംബർ 09) 323 പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. 145 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 1695 ആണ്. തൃശൂർ സ്വദേശികളായ 15 പേർ മറ്റു ജില്ലകളിൽ ചികിത്സയിൽ കഴിയുന്നു. ജില്ലയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 5935 ആണ്. ഇതുവരെ രോഗമുക്തരായത് 4182 പേർ.
ബുധനാഴ്ച ജില്ലയിൽ സമ്പർക്കം വഴി 318 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതിൽ 3 പേരുടെ രോഗഉറവിടമറിയില്ല. ക്ലസ്റ്ററുകൾ വഴിയുള്ള രോഗബാധ ഇപ്രകാരം. കെഇപിഎ ക്ലസ്റ്റർ 26, എലൈറ്റ് ക്ലസ്റ്റർ 11 (10 ആരോഗ്യപ്രവർത്തകർ ഉൾപ്പെടെ), ദയ ക്ലസ്റ്റർ 3 (ആരോഗ്യപ്രവർത്തകർ), സ്പിന്നിങ് മിൽ ക്ലസ്റ്റർ 1, മറ്റ് സമ്പർക്ക കേസുകൾ 268, ആരോഗ്യ പ്രവർത്തകർ-5, ഫ്രണ്ട് ലൈൻ വർക്കർ-1. വിദേശത്തുനിന്ന് വന്ന 3 പേർക്കും മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വന്ന 2 പേർക്കും കോവിഡ് സ്ഥിരീകരിച്ചു.
ഇതിൽ 60 വയസ്സിന് മുകളിൽ 13 പുരുഷൻമാരും 23 സ്ത്രീകളും 10 വയസ്സിന് താഴെ 15 ആൺകുട്ടികളും 8 പെൺകുട്ടികളും ഉൾപ്പെടുന്നു.

രോഗം സ്ഥീരികരിച്ച് ജില്ലയിലെ വിവിധ ആശുപത്രികളിലും കോവിഡ് ഫസ്റ്റ്ലൈൻ ട്രീറ്റ്മെൻറ് സെൻററുകളിലും ചികിത്സയിൽ കഴിയുന്നവർ.
ഗവ. മെഡിക്കൽ കോളേജ് തൃശൂർ – 119, സി.എഫ്.എൽ.ടി.സി ഇ.എസ്.ഐ -നെഞ്ചുരോഗാശുപത്രി മുളങ്കുന്നത്തുകാവ്- 44, എം. സി. സി. എച്ച്. മുളങ്കുന്നത്തുകാവ് -47, ജി.എച്ച് തൃശൂർ-7, കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രി – 26, കില ബ്ലോക്ക് 1 മുളങ്കുന്നത്തുകാവ് -84, കില ബ്ലോക്ക് 2 മുളങ്കുന്നത്തുകാവ് – 62, സെന്റ് ജെയിംസ് അക്കാദമി, ചാലക്കുടി-25, വിദ്യ സി.എഫ്.എൽ.ടി.സി ബ്ലോക്ക് 1 വേലൂർ-135, വിദ്യ സി.എഫ്.എൽ.ടി.സി ബ്ലോക്ക് 2 വേലൂർ-117, എം. എം. എം. കോവിഡ് കെയർ സെന്റർ തൃശൂർ-38,ചാവക്കാട് താലൂക്ക് ആശുപത്രി -26, ചാലക്കുടി താലൂക്ക് ആശുപത്രി -11, സി.എഫ്.എൽ.ടി.സി കൊരട്ടി – 49, കുന്നംകുളം താലൂക്ക് ആശുപത്രി -12, ജി.എച്ച് . ഇരിങ്ങാലക്കുട – 15, ഡി .എച്ച്. വടക്കാഞ്ചേരി – 3, അമല ആശുപത്രി-2, ജൂബിലി മിഷൻ മെഡിക്കൽ കോളേജ് ത്യശ്ശൂർ -18, എലൈറ്റ് ഹോസ്പിറ്റൽ കൂർക്കഞ്ചേരി – 20, ഇരിങ്ങാലക്കുട കോ-ഓപ്പറേറ്റീവ് ആശുപത്രി – 1, പി .സി. തോമസ് ഹോസ്റ്റൽ, തൃശൂർ – 145, രാജാ ആശുപത്രി ചാവക്കാട് – 1.
ജില്ലയിൽ 10957 പേർ വീടുകളിൽ നിരീക്ഷണത്തിലാണ്. 279 പേരെയാണ് ബുധനാഴ്ച ആശുപത്രിയിൽ പുതിയതായി പ്രവേശിപ്പിച്ചത്.
ബുധനാഴ്ച 3160 പേർക്ക് ആന്റിജൻ പരിശോധന നടത്തി. മൊത്തം 3540 സാമ്പിളുകളാണ് ബുധനാഴ്ച പരിശോധിച്ചത്. ഇതുവരെ ആകെ 105112 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ബുധനാഴ്ച 383 ഫോൺ വിളികളാണ് ജില്ലാ കൺട്രോൾ സെല്ലില്ലേക്ക് വന്നത്. 78 പേർക്ക് സൈക്കോ സോഷ്യൽ കൗൺസിലർമാർ വഴി കൗൺസിലിംഗ് നൽകി.
ബുധനാഴ്ച റെയിൽവേ സ്റ്റേഷനുകളിലും ബസ് സ്റ്റാൻഡുകളിലുമായി 950 പേരെ ആകെ സ്‌ക്രീനിംഗ് ചെയ്തു. 

pathram desk 1:
Leave a Comment