ഡ്രൈവിങ് സ്കൂളുകൾ 14 മുതൽ തുറക്കും; പരിശീലകനടക്കം വാഹനത്തിൽ 2 പേർ

കോഴിക്കോട്: കോവിഡിനെ തുടർന്ന് അടഞ്ഞുകിടന്ന സംസ്ഥാനത്തെ ഡ്രൈവിങ് സ്‌കൂളുകൾ നിയന്ത്രണങ്ങൾ പാലിച്ച് തിങ്കളാഴ്ച (14) മുതൽ തുറന്നു പ്രവർത്തിക്കാൻ അനുമതി നൽകിയതായി മന്ത്രി എ.കെ.ശശീന്ദ്രൻ പറഞ്ഞു. വെള്ളിയാഴ്ചയോടെ സ്ഥാപനങ്ങളും വാഹനങ്ങളും അണുവിമുക്തമാക്കണം.

ഒരുസമയം ഒരാളെ മാത്രമേ ഡ്രൈവിങ് പരിശീലിപ്പിക്കാൻ പാടുള്ളൂ. പരിശീലകനടക്കം രണ്ടു പേരെ മാത്രമേ വാഹനത്തിൽ അനുവദിക്കൂ. ഒരാളെ പരിശീലിപ്പിച്ച ശേഷം അടുത്ത വ്യക്തി കയറുന്നതിനു മുന്നേ വാഹനം അണുവിമുക്തമാക്കണം. മാസ്‌കും സാനിറ്റൈസറും നിർബന്ധമായും ഉപയോഗിക്കണമെന്നും മന്ത്രി പറഞ്ഞു.

pathram desk 2:
Related Post
Leave a Comment