സ്വര്‍ണക്കടത്ത് കേസ്: ബിനീഷ് കോടിയേരിയെ ഇന്ന് ചോദ്യം ചെയ്യും

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ ബിനീഷ് കോടിയേരിയെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് നോട്ടിസ് നല്‍കി. ബിനീഷ് കോടിയേരിയുടെ പങ്കാളിത്തത്തില്‍ ആരംഭിച്ച 2 സ്ഥാപനങ്ങള്‍ സംബന്ധിച്ചാണ് അന്വേഷണം മുറുകുന്നത്. ബുധനാഴ്ച ഹാജരാകണമെന്ന് കാണിച്ചാണ് നോട്ടിസ് നല്‍കിയത്. രാവിലെ 9 മണിക്ക് ഹാജരാകാനാണ് നിര്‍ദേശം.

ബെംഗളൂരു ലഹരിക്കടത്ത് കേസില്‍ ബിനീഷ് കോടിയേരിക്കെതിരെ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്ക് കത്ത് നല്‍കുന്ന സാഹചര്യമടക്കം ഉടലെടുത്തിരുന്നു. ലഹരിമരുന്ന് മാഫിയക്ക് സംസ്ഥാനത്തെ രാഷ്ട്രീയ– സിനിമ മേഖലയുമായുള്ള ബന്ധം അന്വേഷിക്കണമെന്നാണ് ആവശ്യം. എന്നാല്‍ ലഹരിമരുന്നുകേസ് കേരള പൊലീസ് അന്വേഷിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കുകയും ചെയ്തിരുന്നു.

pathram desk 2:
Related Post
Leave a Comment