സെപ്റ്റംബർ 21 മുതൽ സ്‌കൂളുകൾ തുറക്കാം; മാർഗനിർദേശങ്ങൾ പുറത്തിറക്കി

ന്യൂഡല്‍ഹി: അണ്‍ലോക്ക് നാലിന്റെ ഭാഗമായി സെപ്റ്റംബര്‍ 21 മുതല്‍ സ്‌കൂളുകള്‍ തുറന്നുപ്രവര്‍ത്തിക്കുന്നത് സംബന്ധിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ ആരോഗ്യമന്ത്രാലയം പുറത്തിറക്കി. ഒമ്പത് മുതല്‍ 12 വരെയുളള ക്ലാസുകള്‍ മാത്രമായിരിക്കും സെപ്റ്റംബര്‍ 21 മുതല്‍ ആരംഭിക്കുക.

കണ്ടെയ്ന്‍മെന്റ് സോണിന് പുറത്തുളള സ്‌കൂളുകള്‍ തുറന്ന് പ്രവര്‍ത്തിക്കുന്നതിനാണ് അനുമതി. സാമൂഹിക അകലം പാലിക്കണം, മാസ്‌ക് ധരിക്കണം, കൈകള്‍ സോപ്പുപയോഗിച്ച് ഇടയ്ക്കിടെ കഴുകണം, സാനിറ്റൈസര്‍ ഉപയോഗിക്കണം, തുമ്മമ്പോഴും ചുമയ്ക്കുമ്പോഴും കര്‍ച്ചീഫ് ഉപയോഗിച്ചോ ടിഷ്യു ഉപയോഗിച്ചോ മുഖം മറയ്ക്കുന്നതുള്‍പ്പടെയുളള കാര്യങ്ങള്‍ ശ്രദ്ധിക്കണം.

വിദ്യാര്‍ഥികള്‍ തമ്മില്‍ ആറടി അകലം പാലിക്കണം, ആരോഗ്യസേതു ആപ്പ് ഡൗണ്‍ലോഡ് ചെയ്യണം, പൊതുസ്ഥലത്ത് തുപ്പരുത് തുടങ്ങിയ നിര്‍ദേശങ്ങളാണ് ആരോഗ്യമന്ത്രാലയം പുറത്തിറക്കിയിരിക്കുന്നത്.

pathram desk 2:
Related Post
Leave a Comment