ക്വാറന്റീനിൽ പോകേണ്ട യുവതിയെ ചുറ്റിച്ച് ആംബുലന്‍സ് ഡ്രൈവര്‍: പരാതി

കോവിഡ് നിരീക്ഷണത്തില്‍ പോകേണ്ട പത്തനംതിട്ട സ്വദേശിയായ യുവതിയുമായി ആംബുലന്‍സ് ഡ്രൈവര്‍ നാടുചുറ്റിയത് നാലുമണിക്കൂറിലേറെ. അഞ്ചുമിനിറ്റുകൊണ്ട് എത്താവുന്ന ക്വറൈന്റീന്‍ കേന്ദ്രത്തില്‍ റൂം ബുക്ക് ചെയ്തിരുന്നെങ്കിലും, അവിടെ റൂം ഇല്ലെന്നുപറഞ്ഞ് ആംബുലന്‍സ് ഡ്രൈവര്‍ യുവതിയോട് തട്ടിക്കയറുകയും ചെയ്തു. ഭര്‍ത്താവിനെയും നഗരസഭകൗണ്‍സിലറെയും നിരന്തരം വിളിച്ചാണ് യുവതി സുരക്ഷിത കേന്ദ്രത്തില്‍ എത്തിയത്. നേരിട്ടഅനുഭവം പറഞ്ഞ് യുവതി പരാതി നല്‍കിയെങ്കിലും ഇതുവരെ നടപടി ആയിട്ടില്ല.

ജൂണ്‍ പതിനെട്ടിനായാരുന്നു ദുരനുഭവം. ആംബുലന്‍സില്‍ അന്നും ഡ്രൈവര്‍ മാത്രമാണ് ഉണ്ടായിരുന്നത്. ദുബായില്‍ നിന്ന് പത്തനംതിട്ടയിലെത്തിയ യുവതി അനുഭവം പറഞ്ഞു.

ആംബുലന്‍സില്‍ ഒപ്പമുണ്ടായിരുന്നവര്‍ പലയിടത്തായി ഇറങ്ങി. ഭര്‍ത്താവിനെയും മറ്റും വിവരങ്ങള്‍ അറിയിച്ചതിനാലാകാം അന്ന് അനിഷ്ടങ്ങള്‍ ഒഴിവായതെന്നാണ് യുവതി ഇന്നും കരുതുന്നത്.

pathram desk 1:
Related Post
Leave a Comment