സ്വര്‍ണവിലയില്‍ നേരിയ വര്‍ധന: പവന് 80 രൂപകൂടി 37,600 രൂപയായി

സംസ്ഥാനത്ത് സ്വർണവില തുടർച്ചയായി രണ്ടാമത്തെ ദിവസവും നേരിയതോതിൽ കൂടി. പവന് 80 രൂപവർധിച്ച് 37,600 രൂപയായി. 4,700 രൂപയാണ് ഗ്രാമിന്റെ വില. കഴിഞ്ഞ ദിവസം 37,520 രൂപയായിരുന്നു പവന്റെ വില.

അതേസമയം, ദേശീയ വിപണിയിൽ സ്വർണവില താഴ്ന്നു. എംസിഎക്സ് ഗോൾഡ് ഫ്യൂച്വേഴ്സിൽ പത്ത് ഗ്രാം തനിത്തങ്കത്തിന് 50,803 രൂപയാണ് വില. കഴിഞ്ഞദിവസം നേരിയതോതിൽ വില ഉയർന്നതിനുശേഷമാണ് വീണ്ടും കുറഞ്ഞത്.

ആഗോള വിപണിയിലും വിലകുറയുന്ന പ്രവണതയാണ്. യുഎസ് ഡോളർ കരുത്താർജിച്ചതോടെ സ്പോട്ട് ഗോൾഡ് വില ഔൺസിന് 1,925.68 ഡോളർ നിലവാരത്തിലെത്തി.

pathram desk 1:
Related Post
Leave a Comment