വയോധികയെ കഴുത്തറുത്ത് കൊലപ്പെടുത്തി; കത്തെഴുതി അയല്‍ക്കാരെ അറിയിച്ചു

പത്തനംതിട്ട: പത്തനംതിട്ട കുമ്പഴയിൽ വയോധികയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി. കുമ്പഴ മനയത്ത് വീട്ടിൽ ജാനകി(92) ആണ് കൊല്ലപ്പെട്ടത്. സംഭവുമായി ബന്ധപ്പെട്ട് ഇവരുടെ സഹായിയായ മയിൽസ്വാമിയെ പോലീസ് കസ്റ്റഡിയിലെടുത്തു.

കിടപ്പുമുറിയിലാണ് ജാനകിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. കഴുത്തിൽ ആഴത്തിൽ മുറിവേറ്റിട്ടുണ്ട്. വീട്ടിൽ കുടുംബാംഗങ്ങളാരും ഉണ്ടായിരുന്നില്ല.

കൊലപാതകത്തിന് ശേഷം പ്രതി മലയാളത്തിൽ കത്ത് തയ്യാറാക്കി വീടിന്റെ പലഭാഗത്തായി വെച്ചു. മഴപെയ്lതാൽ നനയാതിരിക്കാൻ പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞാണ് കത്തുകൾ വെച്ചിരുന്നത്. ഒരു കത്ത് പത്രത്തിന്റെ കൂടെ വെച്ച് അയൽക്കാർക്ക് നൽകുകയായിരുന്നു. ഈ കത്ത് കണ്ടവരാണ് പോലീസിൽ വിവരമറിയിച്ചത്. കൊലപാതകം നടത്തിയെന്നും ജയിലിൽ പോകുമെന്നും കത്തിൽ എഴുതിയിട്ടുണ്ട്. മയിൽസ്വാമി സംസാരശേഷി ഇല്ലാത്ത ആളാണ്.

രാവിലെ എട്ട് മണിയോടെയാണ് പോലീസിന് വിവരം ലഭിച്ചത്. ജില്ലാപോലീസ് മേധാവി കെജി സൈമൺ സ്ഥലത്തെത്തി. അന്വേഷണം ആരംഭിച്ചു.

കൊലപാതകം ആസൂത്രിതമായിരുന്നുവെന്ന് കെജി സൈമൺ പറഞ്ഞു. കഴിഞ്ഞ നാല് വർഷമായി ജാനകിപ്പൊപ്പം ഭൂപതി എന്നൊരു സ്ത്രീയും മയിൽസ്വാമി എന്നയാളുമാണ് സഹായികളായി ഉണ്ടായിരുന്നത്. ഭൂപതി കഴിഞ്ഞ ദിവസം സ്വന്തം നാട്ടിലേക്ക് പോയി. മയിൽസ്വാമി മാത്രമാണ് കൊലപാതകം നടത്തിതെന്നാണ് പ്രാഥമിക സൂചന.

pathram desk 1:
Related Post
Leave a Comment