രാജ്യത്ത് ആശങ്ക ഉയര്‍ത്തി കൊവിഡ് വ്യാപനം. രോഗ ബാധിതരുടെ എണ്ണം 40 ലക്ഷം കടന്നു. പ്രതിദിനം മരണം വീണ്ടും ആയിരത്തിന് മുകളില്‍ കടന്നിരിക്കുകയാണ്. റെക്കോര്‍ഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത മഹാരാഷ്ട്രയില്‍ സ്ഥിതി ഗുരുതരമായി തുടരുകയാണ്. അതിനിടെ കൊവിഡ് പരിശോധനകളുടെ മാനദണ്ഡം ആരോഗ്യ മന്ത്രാലയം പരിഷ്‌കരിച്ചു.
തുടര്‍ച്ചയായ മൂന്നാം ദിവസവും രോഗബാധിതരുടെ എണ്ണം എണ്‍പതിനായിരതിന് മുകളില്‍ റിപ്പോര്‍ട്ട് ചെയ്തു. 24 മണിക്കൂറിനിടെ 86,432 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു.1089 പേര്‍ മരിച്ചു. പ്രതിദിന കേസുകളിലെ റെക്കോര്‍ഡ് വര്‍ധനവാണിത്. ആകെ രോഗബാധിതരുടെ എണ്ണം 40,23,179 ആയി. മരണസംഖ്യ 69,561 ആയി ഉയര്‍ന്നു.ആദ്യ കേസ് റിപ്പോര്‍ട്ട് ചെയ്ത 219 ആം ദിവസമാണ് രോഗബാധിതരുടെ എണ്ണം 40 ലക്ഷം കടക്കുന്നത്.മഹാരാഷ്ട്ര,ആന്ധ്ര, കര്‍ണാടക തമിഴ്നാട്, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ നിന്നായി അര ലക്ഷത്തിലധികം കേസുകള്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തു .ഡല്‍ഹി, പശ്ചിമബംഗാള്‍, തെലങ്കാന, അസം, ഒഡിഷ സംസ്ഥാനങ്ങളില്‍ രോഗം അതിവേഗം പടരുകയാണ്.രോഗമുക്തി നിരക്ക് 77.23 ശതമാനമായി ഉയര്‍ന്നു. മരണനിരക്ക് 1.73 ശതമാനമായി കുറഞ്ഞു.
രോഗ സംശയമുള്ളവര്‍ക്ക് ഡോക്ടറുടെ കുറിപ്പില്ലാതെ കൊവിഡ് പരിശോധന നടത്താമെന്ന് ആരോഗ്യമന്ത്രാലയത്തിന്റെ പുതിയ മാര്‍ഗ നിര്‍ദേശത്തില്‍ വ്യക്തമാക്കി. കൂടാതെ രാജ്യങ്ങളോ സംസ്ഥാനങ്ങളോ വിട്ടുള്ള യാത്രയ്ക്ക് കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കയ്യില്‍ കരുതുന്നത് ഉചിതമാണെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.
FOLLOW US PATHRAMONLINE
Leave a Comment