ജോസ് കെ മാണി വിഷയത്തിൽ നിലപാട് മാറ്റി സിപിഐ. കേരളാ കോൺഗ്രസ് ജോസ് കെ മാണി വിഭാഗത്തിന്റെ എൽഡിഎഫിലേക്കുള്ള രംഗപ്രവേശത്തിന് പാർട്ടി വിട്ടുവീഴ്ചക്ക് തയാറെന്നാണ് സൂചന. ഇതുസംബന്ധിച്ച് സിപിഐ സംസ്ഥാന നേതൃയോഗങ്ങൾ ഈ മാസം ചേരും.
കഴിഞ്ഞ ദിവസം എകെജി സെന്ററിൽ സിപിഐഎം- സിപിഐ നിർണായക കൂടിക്കാഴ്ച നടന്നിരുന്നു. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജന്ദ്രേൻ എകെജി സെന്ററിൽ എത്തി പിണറായി വിജയനെയും കോടിയേരി ബാലകൃഷ്ണനെയും കണ്ടു. ജോസ് കെ മാണിയുടെ മുന്നണി പ്രവേശം അടക്കം ചർച്ച ചെയ്തതായാണ് സൂചന. സമകാലിക രാഷ്ട്രീയ വിവാദങ്ങളും ചർച്ച ചെയ്തു. വൈകിട്ടായിരുന്നു കൂടിക്കാഴ്ച. ചവറ, കുട്ടനാട് ഉപതെരഞ്ഞെടുപ്പുകളും തദ്ദേശ തെരഞ്ഞെടുപ്പും ചർച്ചയായതായി സൂചനയുണ്ട്. ജോസ് കെ മാണിയുടെ മുന്നണി പ്രവേശനവുമായി ബന്ധപ്പെട്ടുള്ള പല ചർച്ചകൾ നടക്കുന്നുണ്ടെങ്കിലും സിപിഐ ഇക്കാര്യത്തിൽ എതിർപ്പ് അറിയിച്ചിരുന്നു.
Leave a Comment