ഇ​തു​വ​രെ വി​ക​സി​പ്പി​ച്ചെ​ടു​ത്ത ഒ​രു കോ​വി​ഡ് വാ​ക്സി​നും പൂ​ർ​ണ​മാ​യും ഫ​ല​പ്ര​ദമാണെന്ന് തെളിഞ്ഞിട്ടില്ല

ഇ​തു​വ​രെ വി​ക​സി​പ്പി​ച്ചെ​ടു​ത്ത ഒ​രു കോ​വി​ഡ് വാ​ക്സി​നും പൂ​ർ​ണ​മാ​യും ഫ​ല​പ്ര​ദ​മാ​ണെ​ന്ന് തെ​ളി​ഞ്ഞി​ട്ടി​ല്ലെ​ന്ന് ലോ​കാ​രോ​ഗ്യ സം​ഘ​ട​ന.

2021 പ​കു​തി​യോ​ടെ​യ​ല്ലാ​തെ വാ​ക്സി​ൻ വ്യാ​പ​ക​മാ​യി വി​ത​ര​ണം ചെ​യ്യാ​നു​ള്ള സാ​ധ്യ​ത ഇ​ല്ലെ​ന്ന് സം​ഘ​ട​ന വ​ക്താ​വ് മാ​ർ​ഗ​ര​റ്റ് ഹാ​രി​സ് പ​റ​ഞ്ഞു.

ലോ​കാ​രോ​ഗ്യ​സം​ഘ​ട​ന ആ​വ​ശ്യ​പ്പെ​ടു​ന്ന 50 ശ​ത​മാ​നം ഫ​ല​പ്രാ​പ്തി തെ​ളി​യി​ക്കാ​ൻ ക്ലി​നി​ക്ക​ൽ പ​രീ​ക്ഷ​ണ​ത്തി​ൽ മു​ന്നി​ലു​ള്ള ഒ​രു വാ​ക്സി​നു​മാ​യി​ട്ടി​ല്ലെ​ന്നാ​ണ് വി​വ​രം. റ​ഷ്യ വി​ക​സി​പ്പി​ച്ച വാ​ക്സി​ൻ ര​ണ്ട് മാ​സ​ത്തെ ക്ലി​നി​ക്ക​ൽ പ​രീ​ക്ഷ​ണ​ത്തി​നു​ശേ​ഷം വി​ത​ര​ണം ചെ​യ്യു​മെ​ന്ന റി​പ്പോ​ർ​ട്ടു​ക​ൾ​ക്കി​ടെ​യാ​ണ് മാ​ർ​ഗ​ര​റ്റ് ഹാ​രി​സ് ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്.

ഒ​ക്ടോ​ബ​ർ ആ​ദ്യം കോ​വി​ഡ് പ്ര​തി​രോ​ധ വാ​ക്സി​ൻ വി​ത​ര​ണം ചെ​യ്യു​മെ​ന്ന് അ​മേ​രി​ക്ക​ൻ ആ​രോ​ഗ്യ​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രും ഫൈ​സ​ർ ക​ന്പ​നി​യും വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. എ​ന്നാ​ൽ, അ​ടു​ത്ത വ​ർ​ഷം പ​കു​തി​യോ​ടെ​യ​ല്ലാ​തെ വാ​ക്സി​ന്‍റെ വ്യാ​പ​ക​മാ​യ വി​ത​ര​ണം ന​ട​ക്കു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്ന​ല്ലെ​ന്നാ​ണ് മാ​ർ​ഗ​ര​റ്റ് ഹാ​രി​സി​ന്‍റെ വി​ശ​ദീ​ക​ര​ണം.

pathram desk 2:
Related Post
Leave a Comment