ക്വാറന്റീനിലായിരുന്ന യുവതിയെ വീട്ടിൽ കയറി അപമാനിക്കാൻ ശ്രമം; യുവാവ് അറസ്റ്റിൽ

ഒറ്റപ്പാലം : ലക്കിടി മുളഞ്ഞൂരിൽ വിദേശത്തു നിന്നെത്തി ക്വാറന്റീനിൽ കഴിഞ്ഞിരുന്ന യുവതിയെ അപമാനിക്കാൻ ശ്രമിച്ചെന്ന കേസിൽ യുവാവ് അറസ്റ്റിലായി. മുളഞ്ഞൂർ സ്വദേശി ഉല്ലാസിനെ (22) ആണു പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ തിങ്കളാഴ്ച രാത്രി പതിനൊന്നോടെയാണു സംഭവം. സമീപത്തെ ക്ലബ്ബിൽ നിന്നു മടങ്ങുകയായിരുന്ന ഉല്ലാസ് യുവതിയെ വീട്ടിൽ കയറി അപമാനിക്കാൻ ശ്രമിച്ചെന്നാണു കേസെന്നു പൊലീസ് അറിയിച്ചു.

യുവതി വീട്ടിൽനിന്നു പുറത്തേക്ക് ഇറങ്ങി ഓടി രക്ഷപ്പെടുകയായിരുന്നു. കഴിഞ്ഞ മാസം 5നു വിദേശത്തു നിന്നെത്തി സ്വന്തം വീട്ടിൽ ക്വാറന്റീനിൽ കഴിയുകയായിരുന്ന ഇരുപതുകാരിയെ അപമാനിക്കാനായിരുന്നു ശ്രമം. യുവതിയുടെ കുടുംബാംഗങ്ങൾ സമീപത്തെ ബന്ധുവീട്ടിലായിരുന്നു താമസം. യുവാവിനു കോടതി ജാമ്യം അനുവദിച്ചു.

pathram desk 1:
Related Post
Leave a Comment