കോവിഡ് 19: ജില്ലയില്‍ ഇന്ന് 178 പേര്‍ക്ക് കൂടി വൈറസ്ബാധ സ്ഥിരീകരിച്ചു
614 പേർക്ക് രോഗമുക്തി
ജില്ലയില്‍ ഇന്ന് (സെപ്റ്റംബര്‍ 04) കോവിഡ് 19 സ്ഥിരീകരിച്ചവരുടെ പ്രാദേശികമായുള്ള എണ്ണം ചുവടെ ചേര്‍ക്കുന്നു,
ആനക്കയം – 01
എ.ആര്. നഗര്‍ – 02
അരീക്കോട് – 01
ജില്ലയില്‍ താമസിക്കുന്ന ബീഹാര്‍ സ്വദേശി – 01
ചേലേമ്പ്ര – 01
ചെറുകാവ് – 01
ചേറൂര് – 01
ചെട്ടിപ്പടി – 01
ചോക്കാട് – 01
ചുങ്കത്തറ – 01
എടപ്പാള്‍ – 11
എടവണ്ണ – 01
വള്ളിക്കുന്ന് – 14
കാലടി – 02
കരുവാരക്കുണ്ട് – 01
കാവനൂര്‍ – 01
കൊണ്ടോട്ടി – 04
കൂട്ടിലങ്ങാടി – 02
കോട്ടക്കല്‍ – 01
കോഴിക്കോട് – 01
കുറുവ – 03
കുറ്റിപ്പുറം – 03
കുഴിമണ്ണ – 02
മലപ്പുറം – 01
മഞ്ചേരി – 05
മങ്കട – 03
മാറഞ്ചേരി – 03
മാവൂര്‍ – 01
മൂന്നിയൂര്‍ – 01
മൂര്‍ക്കനാട് – 01
മൊറയൂര്‍ – 01
മൂന്നിയൂര്‍ – 03
നീലടത്തൂര് – 01
നിലമ്പൂര്‍ – 02
ഒതുക്കുങ്ങല്‍ – 03
പാടിക്കല്‍ – 01
പള്ളിക്കല്‍ – 06
പരപ്പനങ്ങാടി – 25
പറപ്പൂര് – 02
പെരിന്തല്‍മണ്ണ – 04
പെരുമണ്ണ – 01
പൊന്നാനി – 20
പൂക്കോട്ടൂര്‍ – 01
പോത്തുകല്ല് – 01
പുളിക്കല്‍ – 03
പുല്പറ്റ – 01
താനൂര്‍ – 03
തലക്കാട് – 01
താനാളൂര്‍ – 04
താഴേക്കോട് – 01
തേഞ്ഞിപ്പലം – 01
തിരുനാവായ – 03
തിരൂരങ്ങാടി -03
വള്ളിക്കുന്ന് – 08
വേങ്ങര – 01
വെട്ടം – 01
വണ്ടൂര്‍ – 01
പ്രാദേശികമായി സ്ഥലമറിയാത്ത ജില്ലാ നിവാസികള്‍ – 04
ജില്ലയില്‍ ഇന്ന് (സെപ്റ്റംബര്‍ 04) 614 പേര് വിദഗ്ധ ചികിത്സക്ക് ശേഷം ഇന്ന് രോഗമുക്തരായി. ഇതുവരെ 8.083 പേരാണ് വിദഗ്ധ ചികിത്സക്ക് ശേഷം രോഗമുക്തരായി വീടുകളിലേക്ക് മടങ്ങിയത്. ഇന്ന് 178 പേര്‍ക്കാണ് ജില്ലയില്‍ കോവിഡ് 19 സ്ഥിരീകരിച്ചത്. 161 പേര്‍ക്ക് നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. എട്ട് പേര്‍ക്ക് ഉറവിടമറിയാതെയാണ് കോവിഡ് 19 ബാധിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ രണ്ട് പേര് ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരും ശേഷിക്കുന്ന ഏഴ് പേര് വിവിധ വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയവരുമാണ്.
48,284 പേര് നിരീക്ഷണത്തില്‍
48,284 പേരാണ് ഇപ്പോള്‍ ജില്ലയില്‍ നിരീക്ഷണത്തിലുള്ളത്. ഇതര ജില്ലക്കാരുള്‍പ്പെടെ 1,826 പേര് വിവിധ ചികിത്സാ കേന്ദ്രങ്ങളില്‍ നിരീക്ഷണത്തിലുണ്ട്. ഇതില്‍ 1,648 പേരാണ് മലപ്പുറം ജില്ലക്കാരായുള്ളത്. കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രങ്ങളായ ആശുപത്രികളില്‍ 312 പേരും വിവിധ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളില്‍ 1,165 പേരുമാണ് നിരീക്ഷണത്തിലുള്ളത്. മറ്റുള്ളവര്‍ വീടുകളിലും കോവിഡ് കെയര്‍ സെന്ററുകളിലുമായി നിരീക്ഷണത്തിലാണ്. ഇതുവരെ 1,22,681 സാമ്പിളുകളാണ് ജില്ലയില്‍ നിന്ന് പരിശോധനക്കയച്ചത്. ഇതില്‍ 1,438 സാമ്പിളുകളുടെ പരിശോധനാ ഫലങ്ങള്‍ ലഭിക്കാനുണ്ട്.
ആരോഗ്യ ജാഗ്രത കര്‍ശനമായി പാലിക്കണം
രോഗം സ്ഥിരീകരിച്ചവരുമായി ഏതെങ്കിലും വിധത്തില്‍ സമ്പര്‍ക്കമുണ്ടായിട്ടുള്ളവര്‍ വീടുകളില്‍ പ്രത്യേക മുറികളില്‍ നിരീക്ഷണത്തില്‍ കഴിയണം. ഈ വിവരം ആരോഗ്യ പ്രവര്‍ത്തകരെ അറിയിക്കണം. വീടുകളില്‍ നിരീക്ഷണത്തിന് സൗകര്യമില്ലാത്തവര്‍ക്ക് സര്‍ക്കാര്‍ ഒരുക്കിയ കോവിഡ് കെയര്‍ സെന്ററുകള്‍ ഉപയോഗപ്പെടുത്താം. ആരോഗ്യ പ്രശ്നങ്ങളുണ്ടായാല്‍ ഒരു കാരണവശാലും നേരിട്ട് ആശുപത്രികളില്‍ പോകരുത്. ജില്ലാതല കണ്ട്രോള് സെല്ലില്‍ വിളിച്ച് ലഭിക്കുന്ന നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിക്കണം. ജില്ലാതല കണ്ട്രോള് സെല്‍ നമ്പറുകള്‍: 0483 2737858, 2737857, 2733251, 2733252, 2733253.
Leave a Comment