വിവാഹ വാഗ്ദാനം നൽകി യുവതിയെ വിവിധ സ്ഥലങ്ങളിലെത്തിച്ച് ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതി പിടിയിൽ

കഴക്കൂട്ടം: വിവാഹ വാഗ്ദാനം നൽകി യുവതിയെ വിവിധ സ്ഥലങ്ങളിലെത്തിച്ച് ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതി പിടിയിൽ.

കോഴിക്കോട് വടകര സ്വദേശിയും തിരുവനന്തപുരത്തെ ഐഎഎസ് കോച്ചിംഗ് സെന്ററിലെ വിദ്യാർത്ഥിയുമായ ഇന്തസാർ (28) ആണ് കഴക്കൂട്ടം പോലീസിന്റെ പിടിയിലായത്.

പഠന കാലത്ത് പരിചയപ്പെട്ട യുവതിയെ വിവാഹം കഴിക്കാമെന്ന് വിശ്വസിപ്പിച്ച് 2017 മുതൽ വിവിധ സംസ്ഥാനത്തിലെ വിവിധ ലോഡ്ജുകളിലും മറ്റും എത്തിച്ച് ലൈംഗിക പീഡനം നടത്തിയെന്നാണ് പരാതി. പിന്നീട് വിവാഹം കഴിക്കാൻ സമ്മതമല്ല എന്ന് അറിയിച്ചതിനെ തുടർന്നാണ് യുവതി പോലീസിൽ പരാതി നൽകിയത്.

കോഴിക്കോട് പേരാമ്പ്ര പോലീസിലാണ് പരാതി നൽകിയത്. തുടർന്ന് കേസ് രജിസ്റ്റർ ചെയ്ത പേരാമ്പ്ര പോലീസ് കേസ് കഴക്കൂട്ടം പോലീസിന് കൈമാറുകയായിരുന്നു.

തിരുവനന്തപുരത്തെ കഴക്കൂട്ടം, ശ്രീകാര്യം ,പേട്ട, എയർപോർട്ട് കിഴക്കേക്കോട്ട,
കൊച്ചി ,കോഴിക്കോട് എന്നിവിടങ്ങളിലെ ലോഡ്ജുകളിലെത്തിച്ച് നിരവധി തവണ പീഡിപ്പിച്ചതായാണ് പരാതി.

അന്വേഷണം നടത്തിയ കഴക്കൂട്ടം പോലീസ് പീഡനം നടന്ന സ്ഥലങ്ങളിൽ എത്തി തെളിവുകൾ ശേഖരിച്ചു.തുടർന്നാണ്

പാലക്കാട് നിന്നും പ്രതിയെ അറസ്റ്റ് ചെയ്തത്.
ആറ്റിങ്ങൽ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

കഴക്കൂട്ടം പോലീസ് ഇൻസ്പെക്ടർ ജെ.എസ്. പ്രവീണിന്റെ നേതൃത്വത്തിൽ എസ് ഐ അൻവർ സി പി ഒ മാരായ സജാദ് ഖാൻ , അരുൺ , പ്രിൻസ് എന്നിവരാണ് പ്രതിയെ പിടികൂടിയത്

pathram desk 2:
Related Post
Leave a Comment