അണ്‍ലോക്ക് 4.0 മാര്‍ഗനിര്‍ദേശമനുസരിച്ച് ആഭ്യന്തര മന്ത്രാലയത്തിന്റെ അനുമതിയോടെ കൂടുതല്‍ സ്‌പെഷ്യല്‍ ട്രെയിനുകള്‍ സര്‍വീസ് നടത്തും. പുതിയ അണ്‍ലോക്ക് 4.0 മാര്‍ഗ്ഗനിര്‍ദ്ദേശമനുസരിച്ച്, ഇന്ത്യന്‍ റെയില്‍വേ നൂറോളം ട്രെയിനുകളുടെ ഉടന്‍ ഓടിച്ചു തുടങ്ങും.
ഇതിനായി റെയില്‍വേ മന്ത്രാലയം ആഭ്യന്തര മന്ത്രാലയത്തിന്റെ അനുമതി തേടുമെന്നും ഈ ട്രെയിനുകളെ സ്‌പെഷ്യല്‍ ട്രെയിനുകള്‍ ആയി ഓടിക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. ആഭ്യന്തര മന്ത്രാലയത്തില്‍ നിന്ന് അനുമതി ലഭിച്ചതിന് ശേഷം നൂറോളം ട്രെയിനുകള്‍ തുടക്കത്തില്‍ പ്രഖ്യാപിക്കുമെങ്കിലും, ട്രെയിനുകള്‍ ഇതിനകം തന്നെ പ്രവര്‍ത്തിക്കുന്ന ചില റൂട്ടുകളില്‍ യാത്ര സുഗമമാക്കുന്നതിന് 20 ട്രെയിനുകള്‍ കൂടി സര്‍വീസ് നടത്തും.
Leave a Comment