ഒപ്പ് വ്യാജമല്ല, ആരോപണം ബിജെപി നേതാക്കൾക്ക് കാര്യങ്ങൾ അറിയാത്തതുകൊണ്ട്: മുഖ്യമന്ത്രി

തിരുവനന്തപുരം: വ്യാജ ഒപ്പ്‌ ആരോപണത്തിൽ ഒപ്പ് തന്റേത് തന്നെയെന്ന് മുഖ്യ മന്ത്രി പറഞ്ഞു. സെപ്റ്റംബർ ആറിന് 39 ഫയലുകളിൽ ഒപ്പിട്ടിട്ടുണ്ട്. ഒപ്പു വ്യാജമല്ല. ആരോപണം ബിജെപി നേതാക്കൾക്ക് കാര്യങ്ങൾ അറിയാത്തതുകൊണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.ബിജെപി പറയുന്നത് പിന്നെ ലീഗ് വാശിയോടെ ഏറ്റെടുക്കുന്നു. ബിജെപിക്കാരുടെ കയ്യിൽ ഫയൽ എങ്ങനെ വന്നു എന്ന് പരിശോധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

covid 19KeralaTop News
Updated: September 3, 2020
സംസ്ഥാനത്ത് അടുത്ത രണ്ടാഴ്ച നിര്‍ണായകമെന്ന് മുഖ്യമന്ത്രി
സംസ്ഥാനത്ത് അടുത്ത രണ്ടാഴ്ച നിര്‍ണായകമെന്ന് മുഖ്യമന്ത്രി 1
By
Media Malayalam
September 3, 2020
0
സംസ്ഥാനത്ത് അടുത്ത രണ്ടാഴ്ച നിര്‍ണായകമെന്ന് മുഖ്യമന്ത്രി 3
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് പ്രതിരോധത്തില്‍ അടുത്ത രണ്ടാഴ്ച നിര്‍ണായകമെന്ന് മുഖ്യമന്ത്രി. ലോക്ക്ഡൗണില്‍ ഇളവ് അനുവദിച്ചതോടെ നിരത്തുകളില്‍ തിരക്ക് വര്‍ധിച്ചിട്ടുണ്ട്. കോവിഡിന്റെ ഒപ്പം ജീവിതവും മുന്നോട്ടു കൊണ്ടുപോകേണ്ടതുണ്ട. എന്നാല്‍ ജാഗ്രത കൈവിടരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കോവിഡ് അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു മുഖ്യമന്ത്രി.

ഒക്ടോബര്‍ അവസാനത്തോടെ കോവിഡ് കേസുകള്‍ വീണ്ടും വര്‍ധിക്കുമെന്നാണ് പഠന റിപ്പോര്‍ട്ടുകള്‍ പറയുന്നത്. എന്നാല്‍ ജാഗ്രതയില്‍ ഒരു തരത്തിലുളള വീട്ടുവീഴ്ചയും വരുത്തരുതെന്ന് മുഖ്യമന്ത്രി ഓര്‍മ്മിപ്പിച്ചു. പരിശോധനയില്‍ രോഗികളാകുന്നവരുടെ എണ്ണം ഉയര്‍ന്നിട്ടുണ്ട്. കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി എട്ടു ശതമാനത്തിന് മുകളിലാണ് പോസിറ്റീവിറ്റി നിരക്ക്. ഇത് അഞ്ചു ശതമാനത്തില്‍ താഴെ എത്തിക്കുകയാണ് ലക്ഷ്യം. കോവിഡ് വ്യാപനം പിടിച്ചുനിര്‍ത്താന്‍ സാധിച്ചിട്ടുണ്ട്. പ്രതീക്ഷിച്ച രീതിയില്‍ ഉയര്‍ന്നില്ല. എങ്കിലും കഴിഞ്ഞമാസമാണ് മൊത്തം കോവിഡ് കേസുകളില്‍ പകുതിയും റിപ്പോര്‍ട്ട് ചെയ്തതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഓഗസ്റ്റില്‍ പ്രതിദിനം പതിനായിരത്തോളം കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന തരത്തിലേക്ക് കാര്യങ്ങള്‍ നീങ്ങാമെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ ഈ രീതിയില്‍ വര്‍ധിച്ചില്ല. കോവിഡ് വ്യാപനം പിടിച്ചുനിര്‍ത്താന്‍ ഒരു പരിധി വരെ സാധിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് ഇന്ന് 1553 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 1950 പേര്‍ രോഗമുക്തി നേടി ആശുപത്രി വിട്ടതായി മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്ത് ഇന്ന് 10 മരണം കൂടി കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. 1391 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ ഉണ്ടായതെന്നും മുഖ്യമന്ത്രി പറഞ്ഞു.

pathram desk 2:
Leave a Comment