മയക്കുമരുന്ന് കേസ്; സിനിമാ മേഖലയിലും വിദ്യാര്‍ഥികള്‍ക്കും ‘ഗുളികകള്‍’ നല്‍കി

ബെംഗളൂരു മയക്കുമരുന്ന് കേസിന്റെ അന്വേഷണത്തിൽ പിടിമുറുക്കി നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ. പിടിയിലായ അനൂപ് മുഹമ്മദിന്റേയും റിജേഷ് രവീന്ദ്രന്റേയും വീടുകളിൽ റെയ്ഡ് നടത്തി. പ്രതികളുടെ മൊഴികളിൽ പരാമർശമുള്ള പ്രമുഖരുടെ പങ്കിനെ കുറിച്ച് അന്വേഷണം ഊർജ്ജിതമാക്കി.

അനൂപിനെ സാമ്പത്തികമായി സഹായിച്ചവരെ കുറിച്ചും വീട്ടിലെ സന്ദർശകരെക്കുറിച്ചും വിശദമായ വിവരങ്ങൾ നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ ഉദ്യോഗസ്ഥർ ശേഖരിച്ചു. കന്നട- മലയാളം സിനിമാ മേഖലയ്ക്കും ധനികരായ വിദ്യാർഥികൾക്കും ലഹരിഗുളികകൾ നാളുകളായി പ്രതികൾ വിതരണം ചെയ്തതായും അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. കഴിഞ്ഞ മൂന്ന് വർഷമായി മയക്കുമരുന്ന് വിൽപന നടത്തിയതായി മൂവരും മൊഴി നൽകി. വിതരണത്തിനായി സഹായിച്ച ഉന്നതരുടെ പങ്കും ഇവർ വെളിപ്പെടുത്തിയിട്ടുണ്ട്.

pathram desk 1:
Related Post
Leave a Comment