ലഹരി മരുന്ന്: നടിയെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചു

സെലിബ്രിറ്റികൾ ലഹരി മരുന്ന് ഉപയോഗിച്ചതിനെക്കുറിച്ചുള്ള പൊലീസ് അന്വേഷണത്തിന്റെ ഭാഗമായി കന്നഡ നടി രാഗിണി ദ്വിവേദിയെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചു. ദ്വിവേദിക്കും, സുഹൃത്തും സർക്കാർ ജീവനക്കാരനുമായ രവിശങ്കറിനും ചോദ്യം ചെയ്യലിനായി ചാമരാജ്‌പേട്ടിലെ സിസിബി ആസ്ഥാനത്ത് ഹാജരാകാൻ ആവശ്യപ്പെട്ട് നോട്ടിസ് നൽകിയിട്ടുണ്ടെന്ന് ജോയിന്റ് പൊലീസ് കമ്മിഷണർ സന്ദീപ് പാട്ടീൽ (ക്രൈം) പറഞ്ഞു. ഇരുവരും മുൻപ് ചില പാർട്ടികളിൽ പങ്കെടുത്തിരുന്നുവെന്നും മയക്കുമരുന്ന് ഉപയോഗിച്ചതായി സംശയിക്കുന്നുവെന്നും പൊലീസ് അറിയിച്ചു.

ലഹരി റാക്കറ്റുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് കന്നഡ സിനിമാരംഗത്തെ ചില പ്രമുഖരുടെ വിവരങ്ങൾ ചലച്ചിത്ര സംവിധായകൻ ഇന്ദ്രജിത് ലങ്കേഷ് കഴിഞ്ഞ ദിവസം പൊലീസിനു കൈമാറിയിരുന്നു. അതേസമയം, മറ്റു സ്ഥലങ്ങളിൽ നിന്ന് നഗരത്തിലേക്ക് മയക്കുമരുന്ന് കൊണ്ടുവരുന്നത് തടയുന്നതിനായി കർണാടക ആർ‌ടി‌സി ബസുകളിലും മറ്റു പൊതു, സ്വകാര്യ ഗതാഗതങ്ങളും ഉൾപ്പെടെയുള്ള വാഹനങ്ങളിൽ ‘സർപ്രൈസ്’ പരിശോധന നടത്താൻ പൊലീസ് തീരുമാനിച്ചു. അതിനായി പ്രത്യേക പരിശീലനം നേടിയ ഡോഗ് സ്ക്വാഡിനെ ഉപയോഗിക്കുമെന്നും സന്ദീപ് പാട്ടീൽ അറിയിച്ചു.

pathram:
Related Post
Leave a Comment