മഹാരാഷ്ട്രയില്‍ 17,433 പുതിയ കോവിഡ് രോഗികള്‍, ആന്ധ്രയില്‍ 10,392 കേസുകള്‍

മുംബൈ: മഹാരാഷ്ട്രയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ പുതിയതായി 17,433 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 292 പേരാണ് ഇന്ന് മാത്രം കോവിഡ് ബാധയെ തുടർന്ന് മരണപ്പെട്ടത്. രോഗം ബാധിച്ച് ഇതുവരെ മരണപ്പെട്ടവരുടെ എണ്ണം 25195 ആയി.

13,959 പേരാണ് ഇന്ന് മഹാരാഷ്ട്രയിൽ രോഗമുക്തി നേടിയത്. ഇതോടെ രോഗമുക്തരായവരുടെ ആകെ എണ്ണം 5,98,496 ആയി. 72.48 ശതമാനമാണ് രോഗമുക്തി നിരക്കെന്ന് സംസ്ഥാന ആരോഗ്യവകുപ്പ് വ്യക്തമാക്കി.

ആന്ധ്രാപ്രദേശിൽ 10,392 പേർക്കാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. 72 പേർ മരണപ്പെട്ടു. ഇതോടെ സംസ്ഥാനത്ത് ഇതുവരെ രോഗം ബാധിച്ചവരുടെ എണ്ണം 4,55,531 ആയി. ഇതുവരെ 3,48,330 പേർ രോഗമുക്തി നേടിയിട്ടുണ്ട്. 4125 പേർ രോഗബാധയെ തുടർന്ന് മരണപ്പെട്ടു. 1,03,076 പേരാണ് നിലവിൽ ചികിത്സയിലുള്ളത്.

pathram desk 2:
Related Post
Leave a Comment