വൈക്കോലിന് തീപിടിച്ചു; കെടുത്തിയപ്പോൾ കണ്ടത് വീട്ടമ്മയുടെ മൃതദേഹം

എടപ്പാൾ: വീടിനു സമീപത്തെ തൊഴുത്തിന് മുകളിൽ ശേഖരിച്ച വൈക്കോലിന് തീപിടിച്ച് വീട്ടമ്മ വെന്തു മരിച്ചു. എടപ്പാൾ ഹയർ സെക്കൻഡറി സ്കൂളിന് സമീപം ഉദിനിക്കര കായലും പള്ളത്ത് പ്രഭാകരന്റെ ഭാര്യ അരുന്ധതി (55) ആണ് മരിച്ചത്. ബുധനാഴ്ച വൈകിട്ട് ആറിനാണ് സംഭവം.

വൈക്കോലിന് തീപിടിച്ചതറിഞ്ഞെത്തിയ നാട്ടുകാരും പൊന്നാനിയിൽ നിന്നെത്തിയ ഫയർ ഫോഴ്സ് സംഘവും ചേർന്ന് തീ കെടുത്തിയപ്പോഴാണ് വീട്ടമ്മയെ പൊള്ളലേറ്റു മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹം എടപ്പാളിലെ സ്വകാര്യ ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റി.

pathram desk 2:
Related Post
Leave a Comment