പ്രതികൾക്ക് അടൂർ പ്രകാശുമായി ബന്ധം; ഗൂഢാലോചന അന്വേഷിക്കണമെന്ന് ഇ.പി. ജയരാജൻ

തിരുവനന്തപുരം: വെഞ്ഞാറമൂട് ഇരട്ട കൊലപാതക കേസിലെ പ്രതികൾക്ക് അടൂർ പ്രകാശുമായി ബന്ധമുണ്ടെന്ന് മന്ത്രി ഇ.പി. ജയരാജൻ. കൊലപാതകത്തിനുശേഷം പ്രകാശിനെ പ്രതികൾ ഫോണിൽ വിളിച്ചുവെന്നും ഗൂഢാലോചനയിൽ അദ്ദേഹത്തിന്റെ പങ്ക് അന്വേഷിക്കണമെന്നും ജയരാജൻ ആവശ്യപ്പെട്ടു.

‘ലക്ഷ്യം നിർവഹിച്ചുവെന്നാണ് അവർ അടൂർ പ്രകാശിനു കൊടുത്ത സന്ദേശം, ഇതാണോ കോൺഗ്രസ് കൈകാര്യം ചെയ്യാൻ ഉദ്ദേശിക്കുന്നത്. അറസ്റ്റിലായ എല്ലാവരും കോൺഗ്രസുകാരാണ്. ഉന്നത നേതാക്കളുമായി ബന്ധമുള്ളവരാണ്. ശക്തമായ ഗൂഢാലോചന നടക്കുന്നുണ്ട്. വലിയ ആസൂത്രണം നടക്കുകയാണ്. അങ്ങനെയുള്ള പാർട്ടിയാണ് കോൺഗ്രസ്. എല്ലാ ജില്ലകളിലും ഇത്തരം കൊലപാതക സംഘങ്ങളെ ഉണ്ടാക്കിയിട്ടുണ്ട്.’ – അദ്ദേഹം പറഞ്ഞു.

pathram desk 2:
Related Post
Leave a Comment