മലപ്പുറം ‍ജില്ലയില് 195 പേര്‍ക്ക് കൂടി കോവിഡ്

മലപ്പുറം ‍ജില്ലയില് 195 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു
328 പേര്‍ രോഗമുക്തരായി വീടുകളിലേക്ക് മടങ്ങി

മലപ്പുറം ജില്ലയില്‍ ഇന്ന് (ഓഗസ്റ്റ് 30) കോവിഡ് 19 സ്ഥിരീകരിച്ചവരുടെ വിവരങ്ങള്‍

സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചവര്‍

അമരമ്പലം – 3, ആനക്കയം – 2, അങ്ങാടിപ്പുറം – 1, എ.ആര്‍ നഗര്‍ – 6, അരീക്കോട് – 4, ചാലിയാര്‍ – 4, ചേലേമ്പ്ര – 3, ചെറുകോട് – 1, ചുള്ളിയോട് – 1, ചുങ്കത്തറ – 2, എടക്കര – 1, എടപ്പാള്‍ – 1, കല്‍പകഞ്ചേരി – 6, കാരാട് – 1, കാവനൂര്‍ – 1, കിഴിശ്ശേരി – 3, കൊണ്ടോട്ടി – 11, കോട്ടക്കല്‍ – 11, കോഴിക്കോട് – 1, കുറുവ – 1, മലപ്പുറം – 1, മംഗലം – 1, മഞ്ചേരി – 3, മൂന്നിയൂര്‍ – 4, മൂത്തേടം – 1, നെടുവ – 1, നിലമ്പുര്‍ – 2, ഊരകം – 1, ഒതുക്കുങ്ങല്‍ – 4, ഒഴൂര്‍ – 1, പരപ്പനങ്ങാടി – 2, പെരിന്തല്‍മണ്ണ – 6, പെരുമണ്ണ ക്ലാരി – 1, പൊന്മുണ്ടം – 2, പൊന്നാനി – 4, പൂക്കോട്ടൂര്‍ – 1, പൂക്കോട്ടുപാടം – 1, പോരൂര്‍ – 1, പുളിക്കല്‍ – 7, പുറത്തൂര്‍ – 1, താനൂര്‍ – 2, തവനൂര്‍ – 5, തേഞ്ഞിപ്പലം – 2, തിരുനാവായ – 1, തിരൂരങ്ങാടി – 4, തിരുവാലി – 1, തൃപ്പനച്ചി – 2, തിരുവനന്തപുരം – 1, വളാഞ്ചേരി – 2, വള്ളിക്കുന്ന് – 14, വട്ടംകുളം – 5, വാഴയൂര്‍ – 4, വേങ്ങര – 1, വെട്ടത്തൂര്‍ – 2, വണ്ടൂര്‍ – 1, സ്ഥലം ലഭ്യമല്ലാത്തത് – 6.

ഉറവിടം അറിയാത്തവര്‍

ആതവനാട് – 2, ചേലേമ്പ്ര – 1, എടക്കര – 1, കല്‍പകഞ്ചേരി – 1, കണ്ണമംഗലം – 1, കുഴിമണ്ണ – 1, മങ്കട – 1, മൂന്നിയൂര്‍ – 1, മൂത്തേടം – 1, നിലമ്പുര്‍ – 1, ഒഴൂര്‍ – 2, പരപ്പനങ്ങാടി – 1, പെരിന്തല്‍മണ്ണ – 1, പൊന്നാനി – 1, പുളിക്കല്‍ – 2, തിരുരങ്ങാടി – 1, തൃക്കലങ്ങോട് – 1, വളാഞ്ചേരി – 1, വള്ളിക്കുന്ന് – 1, വെട്ടം – 1.

ആരോഗ്യപ്രവര്‍ത്തകര്‍

പുളിക്കല്‍ – 1, തിരുരങ്ങാടി – 1, തിരുവാലി – 1.

ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവര്‍

ചാത്തല്ലൂര്‍ – 2

വിവിധ വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയവര്‍

മമ്പാട് – 1, തിരുവാലി – 1, തിരുനാവായ – 1, തൃക്കലങ്ങോട് – 1, വെട്ടത്തൂര്‍ – 2.

ജില്ലയില്‍ ഇന്ന് (ഓഗസ്റ്റ് 30) 195 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇതില്‍ 161 പേര്‍ക്കും നേരത്തെ കോവിഡ് സ്ഥിരീകരിച്ചവരുമായുള്ള നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. മൂന്ന് ആരോഗ്യ പ്രവര്‍ത്തകരുള്‍പ്പടെ 26 പേര്‍ക്ക് ഉറവിടമറിയാതെയുമാണ് രോഗം ബാധിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ രണ്ട് പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരും ശേഷിക്കുന്ന ആറ് പേര്‍ വിവിധ വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയവരുമാണ്. അതേ സമയം 328 പേര്‍ വിദഗ്ധ ചികിത്സക്ക് ശേഷം ഇന്ന് രോഗമുക്തരായി വീടുകളിലേക്ക് മടങ്ങി. ഇതുവരെ 6,045 പേരാണ് വിദഗ്ധ ചികിത്സക്ക് ശേഷം രോഗമുക്തരായി വീടുകളിലേക്ക് മടങ്ങിയത്.

സമ്പര്‍ക്കത്തിലൂടെ രോഗബാധിതരാകുന്നവരുടെ നിരക്ക് അനുദിനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ആഘോഷ വേളകളില്‍ പരമാവധി ജാഗ്രത പുലര്‍ത്തണം. രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണ്ണതയിലെത്തിക്കാന്‍ എല്ലാവരുടെയും സഹകരണം അനിവാര്യമാണെന്നും ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദേശങ്ങള്‍ പൂര്‍ണ്ണമായും പാലിക്കണം.

47,023 പേര്‍ നിരീക്ഷണത്തില്‍

47,023 പേരാണ് ഇപ്പോള്‍ ജില്ലയില്‍ നിരീക്ഷണത്തിലുള്ളത്. ഇതര ജില്ലക്കാരുള്‍പ്പെടെ 2,742 പേര്‍ വിവിധ ചികിത്സാ കേന്ദ്രങ്ങളില്‍ നിരീക്ഷണത്തിലുണ്ട്. ഇതില്‍ 2,547 പേരാണ് മലപ്പുറം ജില്ലക്കാരായുള്ളത്. കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രങ്ങളായ ആശുപത്രികളില്‍ 360 പേരും വിവിധ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളില്‍ 1,574 പേരുമാണ് നിരീക്ഷണത്തിലുള്ളത്. മറ്റുള്ളവര്‍ വീടുകളിലും കോവിഡ് കെയര്‍ സെന്ററുകളിലുമായി നിരീക്ഷണത്തിലാണ്.

ആരോഗ്യ ജാഗ്രത കര്‍ശനമായി പാലിക്കണം

രോഗം സ്ഥിരീകരിച്ചവരുമായി ഏതെങ്കിലും വിധത്തില്‍ സമ്പര്‍ക്കമുണ്ടായിട്ടുള്ളവര്‍ വീടുകളില്‍ പ്രത്യേക മുറികളില്‍ നിരീക്ഷണത്തില്‍ കഴിയണം. ഈ വിവരം ആരോഗ്യ പ്രവര്‍ത്തകരെ അറിയിക്കണം. വീടുകളില്‍ നിരീക്ഷണത്തിന് സൗകര്യമില്ലാത്തവര്‍ക്ക് സര്‍ക്കാര്‍ ഒരുക്കിയ കോവിഡ് കെയര്‍ സെന്ററുകള്‍ ഉപയോഗപ്പെടുത്താം. ആരോഗ്യ പ്രശ്നങ്ങളുണ്ടായാല്‍ ഒരു കാരണവശാലും നേരിട്ട് ആശുപത്രികളില്‍ പോകരുത്. ജില്ലാതല കണ്‍ട്രോള്‍ സെല്ലില്‍ വിളിച്ച് ലഭിക്കുന്ന നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിക്കണം.
ജില്ലാതല കണ്‍ട്രോള്‍ സെല്‍ നമ്പറുകള്‍: 0483 2737858, 2737857, 2733251, 2733252, 2733253.

pathram desk 2:
Leave a Comment