സ്ത്രീകള്‍ക്കുമുന്നില്‍ അടിയറവ് പറഞ്ഞ് കൊറോണ; മരണ നിരക്ക് കൂടുതല്‍ പുരുഷന്‍മാരില്‍

കൊറോണ വൈറസില്‍നിന്ന് മുക്തി നേടാനാകാതെ ലോകം മുഴുവന്‍ ബുദ്ധിമുട്ടുന്നതിനിടയില്‍ പുതിയ പഠനങ്ങള്‍ പുറത്തുവരുന്നു. കോവിഡ് 19 ഉം സാമ്പത്തിക മാന്ദ്യവും രാജ്യാന്തര ജോലിയും പുരുഷന്മാരെയും സ്ത്രീകളെയും വ്യത്യസ്തമായിട്ടാണു ബാധിക്കുന്നത്.

കൊറോണ വൈറസ് ബാധിച്ചുള്ള മരണം സ്ത്രീകളെക്കാളധികം പുരുഷന്മാര്‍ക്കാണു സംഭവിക്കുകയെന്ന് വിദഗ്ധര്‍ പറയുന്നു. സ്ത്രീകളേക്കാളും രണ്ടു മടങ്ങാണ് പുരുഷന്മാരില്‍ കോവിഡ് ലക്ഷണങ്ങളോടെയുള്ള മരണത്തിന് സാധ്യത. കൂടുതല്‍ രാജ്യങ്ങളിലും സ്ത്രീകളില്‍ കോവിഡ് ബാധ വര്‍ധിക്കുന്നുണ്ട്. ആരോഗ്യപ്രവര്‍ത്തകരായ സ്ത്രീകളിലാണ് രോഗബാധ കൂടുതലായി കാണുന്നതെന്ന് ‘നേച്ചര്‍’ എന്ന ജേണലില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ പറയുന്നു.

സ്ത്രീകളില്‍ കോവിഡിനെ നേരിടാനുള്ള രോഗപ്രതിരോധശേഷി കൂടുതലാണ്. ഇതിന് പ്രായപരിധിയില്ല. ഓരോരുത്തരുടെയും ശരീരത്തിലെ രോഗപ്രതിരോധ സംവിധാനങ്ങളുടെ പ്രവര്‍ത്തനം ലിംഗത്തെ അടിസ്ഥാനപ്പെടുത്തിയുള്ള ചികില്‍സ വികസിപ്പിക്കുന്നതില്‍ അനുയോജ്യമാണെന്ന് വിദഗ്ധര്‍ പറയുന്നു.

അതേസമയം, സ്ത്രീകളിലും പുരുഷന്മാരിലുമുള്ള കോവിഡ് 19 രോഗസംക്രമത്തിന്റെ അളവ് ഒരുപോലെയാണെന്നും വിദഗ്ധര്‍ വ്യക്തമാക്കുന്നു. എന്നിരുന്നാലും സ്ത്രീകളിലേതിനേക്കാളും പുരുഷന്മാരില്‍ മരണനിരക്ക് വളരെ കൂടുതലാണ്. ഇന്ത്യയടക്കം വിവിധ രാജ്യങ്ങള്‍ എത്ര സ്ത്രീകളും പുരുഷന്മാരുമാണ് മരിക്കുന്നതെന്ന കണക്ക് പ്രത്യേകമായി വ്യക്തമാക്കാറില്ല. അതുപോലെ ലിംഗം, പ്രായം എന്നിങ്ങനെ മരണനിരക്കില്‍ വേര്‍തിരിച്ച് കാണിക്കാറുമില്ല.

സാര്‍സ്, ഇന്‍ഫ്‌ലുവന്‍സ, എബോള, എച്ച്‌ഐവി തുടങ്ങിയ എല്ലാ പകര്‍ച്ചവ്യാധികളും സ്ത്രീകളെയും പുരുഷന്മാരെയും വ്യത്യസ്തമായാണു ബാധിക്കുന്നതെന്നും കണ്ടെത്തിയിട്ടുണ്ട്. വലിയൊരു ജനസംഖ്യയെ വൈറസ് ബാധിക്കുന്നതിനാല്‍ ലിംഗഭേദത്തിലുള്ള കണക്കുകള്‍ തിരിച്ചറിയേണ്ടത് വളരെ പ്രധാനമാണ്. വൈറസ്, വാക്‌സീന്‍, ചികില്‍സ തുടങ്ങിയവയെല്ലാം പുരുഷന്മാരിലും സ്ത്രീകളിലും വ്യത്യസ്തമാണെന്നും അതിനാല്‍ തരംതിരിച്ചുള്ള കണക്കുകള്‍ ചികില്‍സയ്ക്ക് അനുയോജ്യമാണെന്നും വിദഗ്ധര്‍ പറയുന്നു. ഈ വ്യത്യസ്തയുടെ കാരണങ്ങള്‍ ചിലപ്പോള്‍ ഹോര്‍മോര്‍ സംബന്ധമോ ജനിതകപരമോ കുടുല്‍ സംബന്ധമായ ബാക്ടീരിയ കാരണമോ ആകാം.

pathram:
Related Post
Leave a Comment