ദിനംപ്രതിയുള്ള കോവിഡ് കേസുകള്‍ കുറയാതെ രാജ്യം; ഇന്നലെ മാത്രം 76, 472 രോഗികള്‍, മരണം 62,550 കടന്നു

ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 76,472 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 34,63,973 ആയി. ഒറ്റ ദിവസത്തിനിടെ 1,021 പേര്‍ കൂടി രോഗം ബാധിച്ച് മരിച്ചു. ആകെ മരണം 62,550. ആരോഗ്യമന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട് അനുസരിച്ച് നിലവില്‍ 7,52,424 പേര്‍ ചികിത്സയിലാണ്. ഇതുവരെ 26,48,999 പേര്‍ രോഗമുക്തരായി.

മഹാരാഷ്ട്രയില്‍ േരാഗബാധിതരുടെ എണ്ണം 7,47,995 ആയി. തമിഴ്‌നാട്ടില്‍ 4,09,238 കേസുകളും ആന്ധ്രാപ്രദേശില്‍ 4,03,616 കേസുകളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കര്‍ണാടകയില്‍ 3,18,752 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. ഉത്തര്‍പ്രദേശില്‍ ആകെ രോഗബാധിതരുടെ എണ്ണം 2,13,824 ആയി. ഡല്‍ഹിയില്‍ 2,13,824 പേര്‍ക്കും ബംഗാളില്‍ 1,53,754 പേര്‍ക്കുമാണ് ആകെ രോഗം ബാധിച്ചത്.

pathram:
Related Post
Leave a Comment