സുശാന്ത് മരിച്ചുകിടക്കുന്ന കൊലപാതക സൂചനയുള്ള ചിത്രങ്ങള്‍ മറച്ചുവച്ചു ;സംശയവുമായി സിബിഐ

മുംബൈ : നടന്‍ സുശാന്ത് സിങ് മരിച്ചുകിടക്കുന്ന ചിത്രങ്ങള്‍ ചോരുകയും പ്രചരിപ്പിക്കപ്പെടുകയും ചെയ്തതില്‍ സംശയവുമായി സിബിഐയുടെ ഫൊറന്‍സിക് വിഭാഗം. ആത്മഹത്യയെന്നു തോന്നിപ്പിക്കുന്ന ചിത്രങ്ങളാണ് പ്രചരിച്ചത്. എന്നാല്‍, കൊലപാതക സൂചനയുള്ളവ മറച്ചു വച്ചതായി നടന്റെ കുടുംബം പറയുന്നതില്‍ കഴമ്പുണ്ടെന്ന നിഗമനത്തിലാണു സംഘം എന്നാണ് അറിയുന്നത്. ഇതോടെ, ആത്മഹത്യയാണെന്നു വരുത്തിത്തീര്‍ക്കാന്‍ ആരെങ്കിലും ശ്രമിച്ചിരുന്നോ എന്ന ദിശയില്‍ അന്വേഷണം ശക്തമാക്കിയേക്കും.

സുശാന്തിന്റെ കാമുകി റിയ ചക്രവര്‍ത്തിയെ ഇന്നലെ ചോദ്യം ചെയ്ത സിബിഐ, ബാങ്ക് അക്കൗണ്ട് വിശദാംശങ്ങള്‍, അവരുടെ പേരിലുള്ള വസ്തുക്കളുടെ രേഖകള്‍ എന്നിവയും നടനു റിയ നല്‍കിയിരുന്ന മരുന്നുകളുമായി ബന്ധപ്പെട്ട ഡോക്ടറുടെ കുറിപ്പുകളും ഹാജരാക്കാന്‍ ആവശ്യപ്പെട്ടു. സുശാന്തിനു നല്‍കിയിരുന്ന വിഷാദരോഗ തെറപ്പിയെക്കുറിച്ചും ചോദിച്ചു. രാവിലെ പത്തരയ്ക്ക് ആരംഭിച്ച ചോദ്യം ചെയ്യല്‍ രാത്രി വൈകിയും തുടര്‍ന്നു.

pathram:
Related Post
Leave a Comment