കേരളബാങ്ക് ഡയറക്ടര്‍ ബോര്‍ഡ് തിരഞ്ഞെടുപ്പ് ഹൈക്കോടതി സ്‌റ്റേ ചെയ്തു

കൊച്ചി: കേരളബാങ്ക് ഡയറക്ടര്‍ ബോര്‍ഡ് തിരഞ്ഞെടുപ്പ് ഹൈക്കോടതി സ്‌റ്റേ ചെയ്തു. മൂന്നാഴ്ചത്തേക്കാണ് നടപടികള്‍ സ്റ്റേ ചെയ്തിരിക്കുന്നത്. ഇന്ന് അന്തിമ വോട്ടര്‍ പട്ടിക പുറത്തിറക്കാനിരിക്കെയാണ് ഹൈക്കോടതിയുടെ നടപടി.

അടുത്ത മാസം 25 നാണ് ഡയറക്ടര്‍ ബോര്‍ഡ് തിരഞ്ഞെടുപ്പ് നടത്താനായി തീരുമാനിച്ചിരുന്നത്. ഹൈക്കോടതിയുടെ ഇടപെടലോടെ ഇത് അനിശ്ചിതമായി നീളാനാണ് സാധ്യത. തിരഞ്ഞെടുപ്പിന് സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ ചട്ടവിരുദ്ധമാണെന്ന് ചൂണ്ടിക്കാണിച്ചുകൊണ്ട് കോണ്‍ഗ്രസ് നേതാക്കളായ ബാങ്ക് ഭരണസമിതി അധ്യക്ഷന്മാരാണ് ഹൈക്കോടതിയെ സമീപിച്ചത്.

കേരള ബാങ്ക് രൂപീകരണത്തിനെതിരായി വലിയ നിയമപോരാട്ടങ്ങള്‍ നടന്നിരുന്നു. ഇതിനെയെല്ലാം മറികടന്ന് ബാങ്ക് യാഥാര്‍ഥ്യമായ സാഹചര്യത്തിലാണ് പുതിയ പ്രതിസന്ധി വന്നിരിക്കുന്നത്.

pathram:
Related Post
Leave a Comment