ന്യൂഡല്‍ഹി: ഒറ്റ ദിവസം 75,000 ത്തിലധികം കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതോടെ ഇന്ത്യയിലെ കോവിഡ് കേസുകള്‍ 33 ലക്ഷം കടന്നു. 75,760 പുതിയ കേസുകളാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഒറ്റ ദിവസം ഇന്ത്യയില്‍ ആദ്യമായാണ് ഇത്രയധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. 1023 പേരാണ് 24 മണിക്കൂറിനിടെ കോവിഡ് ബാധിതരായി ഇന്ത്യയില്‍ മരിച്ചത്. 33,10,235 പേര്‍ക്കാണ് ഇതുവരെ ഇന്ത്യയില്‍ കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 7,25,991 പേര്‍ നിലവില്‍ ചികിത്സയിലുള്ളവരാണ്. 60,472 പേര്‍ ഇതുവരെ ഇന്ത്യയില്‍ കോവിഡ് ബാധിതരായി മരിച്ചു. 25 ലക്ഷത്തിലധികം പേര്‍ ഇന്ത്യയില്‍ ഇതിനോടകം രോഗമുക്തി നേടിയിട്ടുണ്ട്.
കണക്കു പ്രകാരം നിലവില്‍ ലോകത്തു തന്നെ ഒരു ദിവസം ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് ഇന്ത്യയിലാണ്-75,760. രണ്ടാം സ്ഥാനത്തുള്ള ബ്രസീലിൽ ഒറ്റ ദിവസം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് 47,828 കേസുകളാണ്. യുഎസ്സില്‍ ഒറ്റദിവസത്തിനിടെ കോവിഡ് ബാധിതരായി മരിച്ചത് 1,289 പേരാണ്. 1090 പേര്‍ ബ്രസീലിലും 1023 പേര്‍ ഇന്ത്യയിലും കോവിഡ് ബാധിതരായി 24 മണിക്കൂറിനിടെ മരിച്ചു.
Leave a Comment