സെക്രട്ടറിയേറ്റിലെ തീപ്പിടുത്തം: അന്വേഷിക്കുന്നത് മുഖ്യമന്ത്രിയുടെ വിശ്വസ്തർ

തിരുവനന്തപുരം: സെക്രട്ടറിയേറ്റിലെ തീപിടിത്തം അന്വേഷിക്കാൻ മുഖ്യമന്ത്രി വിശ്വസ്തരെയാണ് നിയോഗിച്ചിരിക്കുന്നതെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ. കേന്ദ്ര എജൻസി സംഭവം അന്വേഷിക്കണമെന്നും മുല്ലപ്പള്ളി. മുഖ്യമന്ത്രിയുടേയും ചീഫ് സെക്രട്ടറിയുടേയും അറിവോടെയാണ് എല്ലാം നടന്നതെന്നും മുല്ലപ്പള്ളി ആരോപിച്ചു.

അതേ സമയം സെക്രട്ടറിയേറ്റിലെ സുരക്ഷാ സംവിധാനത്തിലെ പോരായ്മകൾ പരിഹരിച്ച് അടിയന്തര നടപടിയെടുക്കാൻ ആഭ്യന്തര സെക്രട്ടറിയെ ചുമതലപ്പെടുത്തി. തീപിടിത്തത്തിന്റെ പശ്ചാത്തലത്തിലാണ് നിർദേശം.

pathram desk 2:
Leave a Comment