പിണറായി വിജയന്റെ ഐശ്വര്യമാണ് ചെന്നിത്തലയെന്ന് കെ. സുരേന്ദ്രന്‍

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ ഐശ്വര്യമാണ് ചെന്നിത്തലയെന്ന് കെ.സുരേന്ദ്രന്‍. ഇന്നലെ നടന്ന നിയമസഭാ സമ്മേളനവും അവിശ്വാസ പ്രമേയ ചര്‍ച്ചയും പ്രഹസനമായെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു. രാവിലെ കല്യാണം വൈകിട്ട് മൊഴിചൊല്ലല്‍ എന്നത് പോലെയാണ് പ്രതിപക്ഷത്തിന്റെ കാര്യം. രാവിലെ വിമാനത്താവള പ്രമേയത്തെ അനുകൂലിച്ച് വോട്ട് ചെയ്തു. പിന്നീട് അവിശ്വാസ വോട്ട് രേഖപ്പടുത്തി. പ്രതിപക്ഷത്തിന് സര്‍ക്കാരിനെ നേരിടാനുള്ള ത്രാണിയില്ല. ഇവിടെ നടക്കുന്നത് ചക്കളത്തി പോരാട്ടമാണ്.

പ്രതിപക്ഷം നിര്‍ഗുണമാണ്. പ്രതിപക്ഷത്തിന് തലച്ചോറിന്റെ അഭാവമുണ്ട്. യുദ്ധത്തില്‍ സര്‍ക്കാരിന് സഹായകമായ നിലയാണ് പ്രതിപക്ഷം സ്വീകരിച്ചതെന്നും സുരേന്ദ്രന്‍ ആരോപിച്ചു. സ്വര്‍ണ്ണക്കടത്തിലോ അഴിമതിയിലോ മുഖ്യമന്ത്രിയുടെ മറുപടി ഉണ്ടായില്ല. ലൈഫ് മിഷന്‍ ചട്ടലംഘനത്തിലും ഉത്തരം ഉണ്ടായില്ല. മന്ത്രി കെ ടി ജലീലിന്റെ പൊള്ളയായ വിശദികരണം മുഖ്യമന്ത്രി പിണറായി വിജയന്‍ ആവര്‍ത്തിക്കുകയായിരുന്നു.

മുഖ്യമന്ത്രി പ്രശ്‌നങ്ങളെ വര്‍ഗ്ഗീയവത്കരിക്കുകയാണ് ചെയ്യുന്നത്. അയോധ്യ പ്രശ്‌നം ഉയര്‍ത്തിയത് അതിനാണെന്നും സുരേന്ദ്രന്‍ ആരോപിച്ചു

pathram:
Related Post
Leave a Comment