ലൈഫ് മിഷന്‍ സിഇഒയോട് വിശദീകരണം തേടി മന്ത്രി: നിയമസഭ ചേരാനിരിക്കെ നടപടി

തിരുവനന്തപുരം: റെഡ് ക്രസന്റുമായുള്ള കരാറിൽ മന്ത്രി എ.സി. മൊയ്തീന്‍ ലൈഫ് മിഷൻ സിഇഒ യു.വി. ജോസിനോട് വിശദീകരണം തേടി. തിങ്കളാഴ്ച നിയമസഭ ചേരാനിരിക്കെയാണ് മന്ത്രി നേരിട്ട് വിവരങ്ങള്‍ തേടിയത്. അന്വേഷണ ഏജന്‍സികള്‍ നേരത്തെ കരാര്‍ വിശദാംശങ്ങള്‍ ആവശ്യപ്പെട്ടിരുന്നു.

കേന്ദ്ര സർക്കാരും പദ്ധതിയുടെ വിശദാംശങ്ങൾ തേടിയിരുന്നു. കഴിഞ്ഞദിവസം, ലൈഫ് മിഷന്‍ കമ്മിഷന്‍ തട്ടിപ്പിനെക്കുറിച്ച് മുഖ്യമന്ത്രി ഉന്നത ഉദ്യോഗസ്ഥരുമായി ചര്‍ച്ചനടത്തി. തദ്ദേശഭരണ പ്രിന്‍സിപ്പല്‍ സെക്രട്ടറി ശാരദ മുരളീധരന്‍, ലൈഫ് മിഷന്‍ സിഇഒ യു.വി.ജോസ്, തദ്ദേശഭരണ ജോയിന്റ് സെക്രട്ടറി പാട്സി സ്റ്റീഫന്‍ എന്നിവരോടാണ് മുഖ്യമന്ത്രി വിവരം തേടിയത്.

വടക്കാഞ്ചേരിയിലെ ലൈഫ് മിഷൻ ഇടപാടിൽ സ്വപ്ന സുരേഷിന് യൂണിടാക് നൽകിയ 4.25 കോടി രൂപ കമ്മിഷനല്ല, കോഴയാണെന്നാണ് എൻഫോഴ്സമെന്റ് വിഭാഗം കണ്ടെത്തിയിരുന്നു.

pathram desk 2:
Related Post
Leave a Comment