തിരുവനന്തപുരം വിമാനത്താവളം സ്വകാര്യവത്കരിക്കുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാനത്തിന്റെ നടപടികളിൽ അസ്വാഭാവികത. ലേലത്തിനായുള്ള സാമ്പത്തിക രേഖകൾ തയ്യാറാക്കാൻ സർക്കാർ സമീപിച്ചത് അദാനിയുമായി അടുത്ത ബന്ധമുള്ള കമ്പനിയെയാണ്.
തിരുവനന്തപുരം വിമാനത്താവളത്തിന്റെ നടത്തിപ്പ് സംസ്ഥാന സർക്കാരിന് തന്നെ ലഭിക്കണമെന്ന ആവശ്യമാണ് നേരത്തേ മുന്നോട്ടുവച്ചത്. അതിന്റെ ഭാഗമായാണ് ലേലത്തിൽ പങ്കെടുക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചത്. ഇതുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരിന്റെ ചില നടപടികളിലാണ് അസ്വാഭാവികതയുള്ളത്. ലേലത്തിനുള്ള സാമ്പത്തിക രേഖകളും നിയമസഹായവും ലഭ്യമാക്കുന്നതിന് സർക്കാർ സഹായം തേടിയത് അദാനിയുമായി അടുത്ത ബന്ധമുള്ള സിറിൾ അമൽചന്ദ് മംഗൾ ദാസ് എന്ന കമ്പനിയെയാണ്. അദാനിയുടെ മകന്റെ ഭാര്യാ പിതാവിന്റേതാണ് കമ്പനി. രേഖകൾ തയ്യാറാക്കാൻ 55,3300 രൂപയാണ് സർക്കാർ നൽകിയത്. വിമാനത്താവളം സ്വകാര്യവത്കരിക്കുന്നതുമായി ബന്ധപ്പെട്ട് അദാനിക്കെതിരെ തുറന്ന നിലപാട് സ്വീകരിച്ച സർക്കാർ, അദാനിയുമായി ബന്ധമുള്ള കമ്പനിയെ തന്നെ സമീപിച്ചതാണ് വിവാദത്തിലായിരിക്കുന്നത്.
Leave a Comment