ന്യൂഡൽഹി: എയർ ഇന്ത്യാ വിമാനത്തിൽ ഡൽഹിയിൽനിന്ന് ഹോങ്കോങ്ങിലേക്ക് പറന്ന 14 യാത്രക്കാർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഓഗസ്റ്റ് 14നായിരുന്നു യാത്ര. ഓഗസ്റ്റ് 20 വരെ 14 പേർക്ക് രോഗം സ്ഥിരീകരിച്ചെന്ന് ഹോങ്കോങ് സർക്കാരാണ് അറിയിച്ചത്.
ഇതേത്തുടർന്ന് ഓഗസ്റ്റ് അവസാനം വരെ എയർ ഇന്ത്യ വിമാനങ്ങൾക്ക് ഹോങ്കോങ്ങിലിറങ്ങാനുള്ള അനുമതിയില്ല. യാത്രയ്ക്ക് 72 മണിക്കൂർ മൂൻപുള്ള കോവിഡ് പരിശോധനയിൽ നെഗറ്റീവ് ആണെങ്കിൽ മാത്രം ഇന്ത്യയിൽനിന്നുള്ള യാത്രക്കാരന് ഹോങ്കോങ്ങിൽ ചെന്നിറങ്ങാൻ കഴിയൂ.
എന്നാൽ രോഗം സ്ഥിരീകരിച്ച യാത്രക്കാർക്ക് കോവിഡ് സർട്ടിഫിക്കറ്റ് ഉണ്ടായിരുന്നോ എന്ന കാര്യത്തിൽ ഹോങ്കോങ് ആരോഗ്യ വിഭാഗം വ്യക്തത വരുത്തിയിട്ടില്ല. ഇന്ത്യയിൽനിന്നു മാത്രമല്ല, ബംഗ്ലദേശ്, ഇന്തൊനീഷ്യ, കസഖ്സ്ഥാൻ, നേപ്പാൾ, പാക്കിസ്ഥാൻ, ഫിലിപ്പീൻസ്, ദക്ഷിണാഫ്രിക്ക, യുഎസ് എന്നീ രാജ്യങ്ങളിൽനിന്നു വരുന്നവർക്കും കോവിഡ് ഇല്ലെന്ന സർട്ടിഫിക്കറ്റ് നിർബന്ധമാണ്.
Leave a Comment