കാറിൽ കയറ്റി, ഫാമിലും ഹോട്ടലിലും കൊണ്ടുപോയി കൂട്ട ബലാത്സംഗം

ഷിംല: ഹിമാചൽ പ്രദേശിലെ കാംഗ്രയിൽ 32കാരിയെ ഏഴു പേർ ചേർന്ന് കൂട്ടബലാത്സംഗത്തിനിരയാക്കി. വ്യാഴാഴ്ചയാണ് സംഭവം. വാഹനത്തിൽ ലിഫ്റ്റ് വാഗ്ദാനം ചെയ്താണ് കയറ്റിയത്. ഫാമിൽ കൊണ്ടുപോയി പീഡിപ്പിച്ച ശേഷം ഹോട്ടലിൽ കൊണ്ടുപോയി വീണ്ടും പീഡിപ്പിച്ചു. യുവതിയുടെ പരാതിയിൽ ഗഗൽ പൊലീസ് സ്റ്റേഷനിൽ കേസ് റജിസ്റ്റർ ചെയ്തു. ഏഴു പേരെയും കാംഗ്ര പൊലീസ് അറസ്റ്റു ചെയ്തു. ഹോട്ടലുടമയെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.

ബനോയിൽ ബസ് കാത്തു നിൽക്കുകയായിരുന്നു യുവതി. ലിഫ്റ്റ് വാഗ്ദാനം ചെയ്തെത്തിയ ഏഴു പേർ സാലോലിലെ ഒരു കോഴി ഫാമിൽ കൊണ്ടുപോകുകയും അവിടെവെച്ച് പീഡിപ്പിക്കുകയും ചെയ്തു. ശേഷം, ഫാമിൽനിന്ന് മക്ലിയോഡ് ഗഞ്ചിലെ ഒരു ഹോട്ടലിലേക്ക് കൊണ്ടുപോയിയും പീഡിപ്പിച്ചു.

അറസ്റ്റ് ചെയ്ത പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും. യുവതിയെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയതായി കാംഗ്ര ഡിഎസ്പി സുനിൽ റാണ പറഞ്ഞു. മക്ലിയോഡ് ഗഞ്ചിലെ ഹോട്ടൽ ഉടമയെയും പൊലീസ് അറസ്റ്റ് ചെയ്തു. യുവതി വിവാഹിതയും മൂന്ന് കുട്ടികളുടെ അമ്മയുമാണെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ 5 വർഷമായി ഭർത്താവിൽനിന്ന് വേർപിരിഞ്ഞു കഴിയുകയായിരുന്നു.

pathram desk 1:
Related Post
Leave a Comment