വളാഞ്ചേരി നഗരസഭ ചെയർപേഴ്‌സന് കൊവിഡ്

വളാഞ്ചേരി നഗരസഭ ചെയർപേഴ്‌സന് കൊവിഡ് സ്ഥിരീകരിച്ചു. നഗരസഭ ഓഫിസ് വെള്ളിയാഴ്ച മുതൽ താത്കാലികമായി അടച്ചിട്ടു. നഗരസഭ സെക്രട്ടറി ഉൾപ്പെടെയുള്ള ജീവനക്കാർ നിരീക്ഷണത്തിൽ പ്രവേശിച്ചിട്ടുണ്ട്. അണു നശീകരണം നടത്തിയതിന് ശേഷമേ ഓഫിസ് പ്രവർത്തന സജ്ജമാവുകയുള്ളൂ.

ഈ മാസം പതിനാലാം തിയതിയാണ് ചെയർപേഴ്‌സൺ സി.കെ റുഫീന ടെസ്റ്റിന് വിധേയയായത്. വ്യാഴാഴ്ച വൈകീട്ട് ലഭിച്ച പരിശോധനാ ഫലത്തിലാണ് കൊവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചത്. ചെയർപെഴ്‌സണുമായി ഔദ്യോഗികമായും അല്ലാതെയും സമ്പർക്കത്തിലേർപ്പെട്ടവർ നിരീക്ഷണത്തിൽ പോകണമെന്നും ആരോഗ്യ വകുപ്പ് അറിയിച്ചിട്ടുണ്ട്

pathram desk 1:
Related Post
Leave a Comment