മത്തായിയുടെ മരണത്തില്‍ സിബിഐ അന്വേഷണത്തിന് അനുമതി

ചിറ്റാറിലെ മത്തായിയുടെ മരണത്തില്‍ സിബിഐ അന്വേഷണത്തിന് ഹൈക്കോടതി അനുമതി. മൃതദേഹം സംസ്‌കരിക്കാന്‍ നടപടി വേണമെന്ന് മത്തായിയുടെ ഭാര്യയോട് ഹൈക്കോടതി പറഞ്ഞു.

കേസില്‍ എന്തുകൊണ്ടാണ് ആരെയും കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്യാത്തതെന്ന് കോടതി ചോദിച്ചു. ആരെയും പ്രതി ചേര്‍ത്തിട്ടില്ലെന്ന് സര്‍ക്കാര്‍ പറഞ്ഞു. ക്രൈംബ്രാഞ്ചിന്റെ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് സിബിഐ അന്വേഷണത്തിന് കോടതി അനുമതി നല്‍കുന്നത്.

അതേസമയം, മത്തായിയുടെ മരണത്തില്‍ അന്വേഷണം സിബിഐക്ക് നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര പേഴ്സണല്‍ മന്ത്രാലയത്തിന് ശുപാര്‍ശ അയച്ചിരുന്നു.

pathram:
Related Post
Leave a Comment