രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 64,531 പേര്‍ക്ക് കൊവിഡ്

രാജ്യത്ത് ഇന്നലെ മാത്രം 64,531 പേര്‍ക്ക് കൊവിഡ് രോഗം സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ കൊവിഡ് രോഗബാധിതരുടെ ആകെ എണ്ണം 2,835,822 ആയി. 53,994 പേരാണ് രാജ്യത്ത് മഹാമാരിമൂലം ആകെ മരണമടഞ്ഞത്. അതേസമയം രോഗമുക്തി നേടിയവരുടെ ആകെ എണ്ണം 20 ലക്ഷം കടന്നത് ആശ്വാസമാകുന്നുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ മാത്രം 978 പേരാണ് രോഗംമൂലം മരിച്ചത്.

ഇന്ത്യയില്‍ കൊവിഡ് വ്യാപന നിരക്ക് ഏറ്റവും ഉയര്‍ന്ന സംസ്ഥാനമായ മഹാരാഷ്ട്രയില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ മാത്രം 11,111 പേര്‍ക്ക് കൊവിഡ് രോഗം സ്ഥിരീകരിച്ചു. 8,937 പേര്‍ ഇന്നലെ കൊവിഡില്‍ നിന്ന് മുക്തിനേടി. നിലവില്‍ 1,58,395 പേര്‍ക്കാണ് സംസ്ഥാനത്ത് രോഗമുള്ളത്. 20,037 പേരാണ് സംസ്ഥാനത്ത് കൊവിഡ് മൂലം മരിച്ചത്. ആന്ധ്രാപ്രദേശില്‍ 8,012 പേര്‍ക്ക് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രോഗം സ്ഥിരീകരിച്ചു. 2,650 പേരാണ് ആന്ധ്രയില്‍ രോഗം മൂലം ആകെ മരിച്ചത്.

pathram desk 1:
Related Post
Leave a Comment