ന്യൂഡല്‍ഹി : കോണ്‍ഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധി, ശശി തരൂർ എന്നിവർക്കെതിരെ അവകാശ ലംഘനത്തിന് നോട്ടിസ് നൽകി ബിജെപി എംപി നിഷികാന്ത് ദുബെ. പാർലമെന്ററി നടപടി ക്രമത്തിൽ മാന്യത, ധാർമികത, അടിസ്ഥാന തത്വങ്ങൾ എന്നിവയുടെ പരിധികളെല്ലാം ഇവർ ലംഘിച്ചെന്ന് ദുബെ ആരോപിച്ചു. വ്യാജവാർത്തകളും വിദ്വേഷവും പ്രചരിപ്പിച്ചെന്നും ദുബെ കുറ്റപ്പെടുത്തി.
ഐടി പാർലമെന്ററി സ്റ്റാൻഡിങ് കമ്മിറ്റി അംഗമായ ദുബെയ്ക്കെതിരെ നടപടി വേണമെന്ന് കമ്മിറ്റി ചെയർമാനായ ശശി തരൂർ ആവശ്യപ്പെട്ടിരുന്നു. ഫെയ്സ്ബുക്ക് വിവാദം ചർച്ച ചെയ്യാൻ യോഗം വിളിക്കാൻ തീരുമാനിച്ചതിനെ അവഹേളിക്കുന്ന തരത്തിലായിരുന്നു ദുബെയുടെ പരാമർശങ്ങളെന്നാണു തരൂർ ലോക്സഭാ സ്പീക്കർ ഓം ബിർളയ്ക്കയച്ച കത്തിൽ പരാതിപ്പെട്ടത്.
Leave a Comment