കാറിനുള്ളിൽ കുടുങ്ങി; കുഞ്ഞുങ്ങൾ ചൂടേറ്റു മരിച്ചു

കാറിനുള്ളിൽ കുടുങ്ങിയ സഹോദരങ്ങളായ രണ്ടു കുട്ടികൾ ചൂടേറ്റു മരിച്ചു. ഡോർ ലോക്കായതിനെ തുടർന്നു കുട്ടികൾ കാറിനുള്ളിൽ കുടുങ്ങുകയായിരുന്നു. യുഎസിലെ അലബാമ ഷെൽബി കൗണ്ടിയിലാണ് അതിദാരുണ സംഭവം ഉണ്ടായത്.

മൂന്നും ഒന്നും വയസ്സുള്ള ആൺകുട്ടികളാണു മരിച്ചത്. കുട്ടികൾ വീട്ടിനകത്തുണ്ടായിരിക്കുമെന്നാണ് മാതാപിതാക്കൾ കരുതിയത്. എന്നാൽ അവർ പുറത്തുപോയി കളിക്കുന്നതിനിടയിൽ പാർക്ക് ചെയ്തിരുന്ന കാറിനകത്തു കയറുകയായിരുന്നു. ഇരുവരെയും മരിച്ച നിലയിലാണ് കാറിൽ കണ്ടെത്തിയത്.

ഒരാഴ്ചക്കുള്ളിൽ അലബാമയിൽ കാറിനകത്തു ചൂടേറ്റ് മൂന്നു കുട്ടികളാണ് മരിച്ചത്. ഈ വർഷം ചൂട് ആരംഭിച്ചതിനുശേഷം യുഎസിൽ കാറിനകത്തിരുന്നു ചൂടേറ്റ് പതിനേഴ് കുട്ടികൾ മരിച്ചിരുന്നു. സംഭവത്തെകുറിച്ചു പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

pathram desk 2:
Related Post
Leave a Comment