അന്തരീക്ഷത്തിലെ ഈർപ്പനിലയും കൊറോണ വൈറസിനെ വഹിക്കുന്ന സൂക്ഷ്മ കണങ്ങളുടെ ആയുർദൈർഘ്യവും തമ്മിൽ ബന്ധമുണ്ടെന്ന് പഠനം

അന്തരീക്ഷത്തിലെ ഈർപ്പനില ഉയർന്നതാണെങ്കിൽ വൈറസ് വാഹകരായ, ഇടത്തരം വലിപ്പമുള്ള കണങ്ങളുടെ ആയുർദൈർഘ്യം 23 ഇരട്ടിവരെ ദീർഘിക്കുമെന്ന് പഠനത്തിൽ കണ്ടെത്തി.

കോവിഡ് രോഗിയുടെ നിശ്വാസവായുവിലുള്ള വൈറസിനെ വായുവിന്റെയും ദ്രവകണത്തിന്റെയും ചലനം എങ്ങനെ ബാധിക്കുന്നുവെന്നതായിരുന്നു പരീക്ഷണം.

സാമൂഹിക അകലം പാലിക്കൽ കോവിഡ് പ്രതിരോധത്തിൽ ഏറെ നിർണായകമാണെന്നും പഠനം ചൂണ്ടിക്കാണിക്കുന്നു.

നിശ്വാസവായുവിലെ കണങ്ങളുടെ സഞ്ചാരപഥത്തെ വായുവിലെ മർദവ്യത്യാസം എങ്ങനെ ബാധിക്കുന്നുവെന്ന് മിസ്സൗറി സർവകലാശാലയിലെ ഗവേഷകർ വികസിപ്പിച്ചെടുത്ത മാതൃകയിൽ വിശദമായി പറയുന്നുണ്ട്.

ശ്വസനം, സംസാരം, ചുമയ്ക്കൽ തുടങ്ങിയ സ്വാഭാവിക പ്രക്രിയകളിലൂടെയാണ് കോവിഡ് 19-ന് കാരണമാകുന്ന കൊറോണ വൈറസിന്റെ വ്യാപനം നടക്കുന്നതെന്നാണ് കരുതുന്നത്. എന്നാൽ എങ്ങിനെയാണ് ഈ വൈറസ് വായുവിലൂടെ പകരുന്നത് എന്നതിനെ കുറിച്ച് വളരെ കുറച്ചുമാത്രമേ അറിയാൻ സാധിച്ചിട്ടുള്ളൂവെന്നും ഗവേഷകർ പറയുന്നു.

കണങ്ങളിൽ അടങ്ങിയിരിക്കുന്ന വൈറസുകളുടെ സാന്നിധ്യം അതിന്റെ വലിപ്പത്തിന് ആനുപാതികമാണെങ്കിൽ, ചുമയ്ക്കുമ്പോൾ 70 ശതമാനം വൈറസുകളും പുറത്തെത്തും- ഗവേഷകൻ ബിൻബിൻ വാങ് പറഞ്ഞു. സാമൂഹിക അകലം പാലിക്കുന്നത് വൈറസ് വാഹകരായ കണങ്ങൾ ആളുകളിൽ പതിക്കുന്നത് കുറയ്ക്കുകയും രോഗബാധ കുറയ്ക്കുമെന്നും വാങ് കൂട്ടിച്ചേർത്തു.

pathram desk 1:
Related Post
Leave a Comment