തിരുവനന്തപുരം: ജൂലൈയിൽ 441 ആരോഗ്യപ്രവർത്തകർക്ക് കോവിഡ് ബാധിച്ചതായി ആരോഗ്യവകുപ്പിന്റെ പഠന റിപ്പോർട്ട്. ജൂലൈ 11 മുതൽ 31 വരെയുള്ള കണക്കാണിത്. കോവിഡ് ബാധിക്കുന്ന ആരോഗ്യപ്രവർത്തകരുടെ എണ്ണം ഓഗസ്റ്റിൽ വർധിക്കാമെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ മുന്നറിയിപ്പു നൽകുന്നു.
98 ഡോക്ടർമാർക്കും 148 നഴ്സുമാർക്കും 85 നഴ്സിങ് അസിസ്റ്റന്റ്–അറ്റൻഡർമാർക്കും 20 ഫീൽഡ് സ്റ്റാഫിനും 17 ആശ വർക്കർമാർക്കും 46 പാരാമെഡിക്കൽ സ്റ്റാഫിനും 28 ഓഫിസ് സ്റ്റാഫിനും രോഗം സ്ഥിരീകരിച്ചു.
തിരുവനന്തപുരത്താണ് കൂടുതൽ ആരോഗ്യപ്രവർത്തകർക്ക് രോഗം ബാധിച്ചത്– 134 പേർ. തൊട്ടുപിന്നിൽ കണ്ണൂരും കോഴിക്കോടും. 92, 52 കേസുകൾ വീതം. ഏറ്റവും കുറച്ച് ആരോഗ്യപ്രവർത്തകർക്ക് രോഗം വന്നത് പാലക്കാടാണ്–2 പേർ. രോഗം ബാധിച്ച ഡോക്ടർമാരിൽ 74 പേർ സർക്കാർ മേഖലയിലും 24 പേർ സ്വകാര്യമേഖലയിലും ഉള്ളവരാണ്.
നഴ്സുമാരിൽ 82 പേർ സർക്കാർ മേഖലയിലും 66 പേർ സ്വകാര്യമേഖലയിലും. കോവിഡ് ബാധിച്ച ആരോഗ്യപ്രവർത്തകരിൽ 301 പേർ രോഗികളെ നേരിട്ടു പരിചരിച്ചവരും 103 പേർ സഹായികളും 37 പേർ ഫീൽഡ് സ്റ്റാഫുമായിരുന്നു. 154 പേർക്ക് രോഗലക്ഷണങ്ങളുണ്ടായിരുന്നു. 127 പേർക്ക് രോഗലക്ഷണങ്ങളിലായിരുന്നു. മറ്റുള്ളവരുടെ വിവരങ്ങൾ ലഭ്യമായില്ല.
Leave a Comment